24 April Wednesday

സിവിൽ സർവീസ് പരീക്ഷ‐2019 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

സിവിൽ സർവീസ് പരീക്ഷ‐2019 ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ  അപേക്ഷക്ഷണിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ കൂടാതെ ഐഎഫ്എസ്, ഐപിഎസ്, പിആൻഡ്ടി അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ് (ഗ്രൂപ്പ് എ), ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റവന്യൂസർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സ്സൈസ്), ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ് (ഐടി), ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് സർവീസ്‐ അസി. വർക്സ് മാനേജർ അഡ്മിനിസ്ഷ്രേൻ, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്, ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ പേഴ്സൺൽ സർവീസ്, അസി. സെക്യൂരിറ്റി കമീഷണർ ഇൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ജൂനിയർ ഗ്രേഡ്), ഇന്ത്യൻ ട്രേഡ് സർവീസ്, ഇന്ത്യൻ കോർപറേറ്റ് ലോ സർവീസ് എന്നീ ഗ്രൂപ്പ് എ തസ്തികകളിലും ആംഡ് ഫോഴ്സസ് ഹെഡ് ക്വാർട്ടേഴ്സ് സിവിൽ സർവീസ് ഗ്രൂപ്പ് ബി, ഡെൽഹി, അന്തമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്, ലക്ഷദ്വീപ്, ഡാമൻ ആൻഡ് ഡിയു, ദാദ്ര ആൻഡ് നാഗർഹവേലി സിവിൽ സർവീസ്,  ഡാമൻ ആൻഡ് ഡിയു, ദാദ്ര ആൻഡ് നാഗർഹവേലി പൊലീസ് സർവീസ്, പോണ്ടിച്ചേരി സിവിൽ സർവീസ്, പോണ്ടിച്ചേരി പൊലീസ് സർവീസ് ഗ്രൂപ്പ് ബി തസ്തികകളിലെ 896 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ബിരുദമാണ് യോഗ്യത. പ്രായം: 21‐32. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രിലിമിനറി പരീക്ഷക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്താകെ 72 കേന്ദ്രങ്ങളും മെയിൻ പരീക്ഷക്ക് തിരുവനന്തപുരം ഉൾപ്പെടെ 24 പരീക്ഷാകേന്ദ്രങ്ങളുമാണുള്ളത്. പ്രിലിമിനറി പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലാണ്. മെയിൻ പരീക്ഷ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളും ഇന്റർവ്യുവും ഉൾപ്പെടുന്നതാണ്. https://upsconline.nic.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 18 വൈകിട്ട് ആറ്. വിശദവിവരത്തിന്  www.upsc.gov.inwww.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top