20 April Saturday

കണ്ണൂര്‍ വിമാനത്താവളത്തില്‍ 109 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2016

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ തസ്തികകളിലായി 109 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സീനിയര്‍ പ്രോജക്ട് എന്‍ജിനിയര്‍ (സിവില്‍ എന്‍ജിനിയറിങ്): ഒരു ഒഴിവ്. ബിഇ/ബിടെക് സിവില്‍ എന്‍ജിനിയറിങ്. കുറഞ്ഞത് 15 വര്‍ഷം ജോലിപരിചയം. 62 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.

ചീഫ് സെക്യൂരിറ്റി ഓഫീസര്‍: ഒരു ഒഴിവ്.

ബിരുദവും ബിസിഎഎസ് സര്‍ട്ടിഫിക്കറ്റും കംപ്യൂട്ടര്‍ പരിചയവും. കുറഞ്ഞത് 10 വര്‍ഷം ജോലിപരിചയം. 62 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
ചീഫ് സേഫ്റ്റി ഓഫീസര്‍: ഒരു ഒഴിവ്. ഫസ്റ്റ്ക്ളാസ് ബിരുദവും ഏവിയേഷന്‍ എംബിഎയും അല്ലെങ്കില്‍ ബിഇ/ബിടെക്കും കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയവും. പ്രായപരിധി 62 വയസ്സ്.

എയര്‍ലൈന്‍ മാര്‍ക്കറ്റിങ് ഓഫീസര്‍: ഒരു ഒഴിവ്. ഫസ്റ്റ്ക്ളാസ് ബിരുദവും മാര്‍ക്കറ്റിങ് എംബിഎയും കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയവും. ഉയര്‍ന്ന പ്രായപരിധി 62 വയസ്സ്.
സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് (എയര്‍പോര്‍ട്ട്): ഒരു ഒഴിവ്. ബിരുദം, എംബിഎ അല്ലെങ്കില്‍ സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സ്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.

സീനിയര്‍ മാനേജര്‍ (സിവില്‍ എന്‍ജിനിയറിങ്): മൂന്ന് ഒഴിവ്. സിവില്‍ എന്‍ജിനിയറിങ് ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. പ്രായപരിധി 45 വയസ്സ്.
സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍): ഒരു ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. പ്രായപരിധി 45 വയസ്സ്.
സീനിയര്‍ മാനേജര്‍ (ഇലക്ട്രോണിക്സ്): ഒരു ഒഴിവ്. ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.

സീനിയര്‍ മാനേജര്‍ (ഫയര്‍): ഒരു ഒഴിവ്. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/ഫയര്‍ എന്‍ജിനിയറിങ്ങില്‍ ബിഇ അല്ലെങ്കില്‍ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന് ഡിവിഷണല്‍ ഓഫീസേഴ്സ് കോഴ്സ് പാസാകണം. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.

ജൂനിയര്‍ മാനേജര്‍– ട്രെയ്നീസ്: ആറ് ഒഴിവ്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് 2, ഇലക്ട്രോണിക്സ് 1, ഇലക്ട്രിക്കല്‍ 1, ഓപ്പറേഷന്‍സ് സെക്യൂരിറ്റി 1, സ്റ്റോഴ്സ് ആന്‍ഡ് പര്‍ചേസ് 1 ഒഴിവ്. ഫസ്റ്റ്ക്ളാസോടെ ബിരുദം. എംബിഎ അല്ലെങ്കില്‍ ഫസ്റ്റ്ക്ളാസോടെ ഫയര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍ ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സും വേണം. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.

ജൂനിയര്‍ മാനേജര്‍ (ഫയര്‍): മൂന്ന് ഒഴിവ്. ഫസ്റ്റ് ക്ളാസോടെ ഫയര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സും വേണം. കുറഞ്ഞത് രണ്ടുവര്‍ഷ ജോലിപരിചയവും വേണം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.

ജൂനിയര്‍ മാനേജര്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്: രണ്ട് ഒഴിവ്. ഫസ്റ്റ്ക്ളാസോടെ ബിരുദം. എംബിഎ അല്ലെങ്കില്‍ ഫസ്റ്റ്ക്ളാസോടെ ഫയര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സ്. പ്രായപരിധി 30 വയസ്സ്.

ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (എച്ച്ആര്‍ അഡ്മിനിസ്ട്രേഷന്‍): 12 ഒഴിവ്. എസ്എസ്എല്‍സി പാസാകണം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ളോമ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ളസ്ടു വിജയം. കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 27 വയസ്സ്.

ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (ഫയര്‍ 10, സിവില്‍ 1, ഇലക്ട്രിക്കല്‍ 1, ഇലക്ട്രോണിക്സ് 1): 13 ഒഴിവ്.
എസ്എസ്എല്‍സി പാസാകണം. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഡിപ്ളോമ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ളസ്ടു. എച്ച്ഡിവി ലൈസന്‍സും മികച്ച ശാരീരികക്ഷമതയും വേണം. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.

ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 2: എച്ച്ആര്‍ അഡ്മിനിസ്ട്രേഷന്‍: മൂന്ന് ഒഴിവ്. എസ്എസ്എല്‍സി പാസാകണം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ളോമ.  കംപ്യൂട്ടര്‍ പരിജ്ഞാനം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ളസ്ടു. കംപ്യൂട്ടര്‍പരിജ്ഞാനം. എച്ച്ഡിവി ലൈസന്‍സ്. മികച്ച ശാരീരികക്ഷമത. ഉയര്‍ന്ന പ്രായം 30 വയസ്സ്.
ജൂനിയര്‍ അറ്റന്‍ഡന്റ് ഗ്രേഡ് 1: 10 ഒഴിവ്. എസ്എസ്എല്‍സി പാസാകണം. കായികക്ഷമതയും. വിമാനത്താവളത്തിനുവേണ്ടി ഒഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങള്‍. പ്രായപരിധി 38 വയസ്സ്. 

കിറ്റ്കോയാണ് നിയമനനടപടി നടത്തുക. www.kannurairport.in  വെബ്സൈറ്റിലൂടെ മാര്‍ച്ച് മൂന്നിനുമുമ്പ് ഓണ്‍ലൈനായി  അപേക്ഷിക്കണം. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും ലാന്‍ഡ് അക്വിസിഷന്‍ രേഖകളുടെ കോപ്പിയും തപാലിലും അയക്കണം. അപേക്ഷ അയക്കാനുള്ള വിലാസവും വിവരവും വെബ്സൈറ്റിലുണ്ട്. അവര്‍ക്ക് യോഗ്യതയുടെ മാര്‍ക്ക്, പ്രായം, ജോലിപരിചയം എന്നിവയില്‍ ഇളവുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top