20 April Saturday

എയർ ഇന്ത്യ എയർ ട്രാൻസ്പോർടിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 24, 2018

എയർ ഇന്ത്യയുടെ എയർ ട്രാൻസ്പോർട് സർവീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. മൂന്ന് വർഷത്തേക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചെന്നൈ എയർപോർടിൽ ജൂനിയർ എക്സിക്യൂട്ടീവ്(പാക്സ്) 09, ജൂനിയർ എക്സിക്യൂട്ടീവ്(ടെക്നിക്കൽ) 04, കസ്റ്റമർ ഏജന്റ് 155, സീനിയർ റാമ്പ് സർവീസ് ഏജന്റ് 34, റാമ്പ് സർവീസ് ഏജന്റ് 16, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ 10, ഹാൻഡിമാൻ/ ഹാൻഡിവുമൺ 147 എന്നിങ്ങനെയാണ് ഒഴിവ്. ജൂനിയർ എക്സിക്യൂട്ടീവ് യോഗ്യത ബിരുദവും ആറ് വർഷം റിസർവേഷൻ, ടിക്കറ്റിങ്, ഫെയേഴ്സ്, കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ ചെക്കിങ്, കാർഗോഹാൻഡിലിങ് എന്നിവയിൽ പരിചയവും/ ബിരുദവും എംബിഎയും മൂന്ന് വർഷം ഏവിയേഷൻ മേഖലയിൽ പരിചയവും.  ജൂനിയർ എക്സിക്യൂട്ടീവ്(ടെക്നിക്കൽ) യോഗ്യത ബിഇ(മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്), എൽഎംവി, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, ഏവിയേഷൻ മേഖലയിൽ പരിചയം. കസ്റ്റമർ ഏജന്റ് യോഗ്യത ബിരുദവും കംപ്യൂട്ടറിൽ അറിവും. ഏവിയേഷൻ മേഖലയിൽ മുൻപരിചയമുണ്ടായിരിക്കണം. സീനിയർ റാമ്പ് സർവീസ് ഏജന്റ്, റാമ്പ് സർവീസ് ഏജന്റ് യോഗ്യത ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ യോഗ്യത എസ്എസ്എൽസിയും എച്ച്എംവി ഡ്രൈവിങ് ലൈസൻസ്. ഹാൻഡിമാൻ/ ഹാൻഡിവുമൺ യോഗ്യത എസ്എസ്എൽസിയും ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ്. പ്രാദേശികഭാഷയും ഹിന്ദിയും അറിയണം. അപേക്ഷാഫീസ് 500 രൂപ. ഉയർന്ന പ്രായം 28.  നിയമാനുസൃത ഇളവ് ലഭിക്കും.www.airindia.in എന്ന webite ൽ അപേക്ഷാഫോറത്തിന്റെ മാതൃകയുണ്ട്. അപേക്ഷ പൂരിപ്പിച്ച് ഫീസടച്ചതിന്റെ രേഖയും സർടിഫിക്കറ്റുകളും സഹിതം വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. ജൂനിയർ എക്സിക്യൂട്ടീവ്(പാക്സ്) 09, ജൂനിയർ എക്സിക്യൂട്ടീവ്(ടെക്നിക്കൽ) ജനുവരി മൂന്ന് രാവിലെ ഒമ്പതുമുതൽ 12 വരെ, സീനിയർ റാമ്പ് സർവീസ് ഏജന്റ്, റാമ്പ് സർവീസ് ഏജന്റ് , യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ ജനുവരി നാല് രാവിലെ ഒമ്പതുമുതൽ 12 വരെ. കസ്റ്റമർ ഏജന്റ് ജനുവരി അഞ്ചിനും ഹാൻഡിമാൻ/ഹാൻഡിവുമൺ ജനുവരി ആറിനും രാവിലെ ഒമ്പതുമുതൽ പകൽ 12 വരെ. ചെന്നൈ മീനമ്പാക്കത്തെ എയർഇന്ത്യ സ്റ്റാഫ് ഹൗസിങ് കോളനിയിലാണ് ഇന്റർവ്യു. യോഗ്യത, പ്രായം തുടങ്ങി വിശദവിവരം websiteൽ.

ഈസ്റ്റേൺ റീജണിൽ കൊൽക്കത്തയിൽ കസ്റ്റമർ ഏജന്റ് 60, ഹാൻഡിമാൻ 101, സീനിയർ റാമ്പ് സർവീസ് ഏജന്റ് 04, റാമ്പ് സർവീസ് ഏജന്റ് 25, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ 58, പട്നയിൽ റാമ്പ് സർവീസ് ഏജന്റ് /യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ 02 എന്നിങ്ങനെ ആകെ 250 ഒഴിവുണ്ട്. കസ്റ്റമർ ഏജന്റ് ജനുവരി അഞ്ചിനും ഹാൻഡിമാൻ ജനുവരി 19നുമാണ് ഇന്റർവ്യു. മറ്റുതസ്തികകളിൽ ജനുവരി 12നാണ് ഇന്റർവ്യു. എയർ ഇന്ത്യ ലിമിറ്റഡിന്റെ ഡംഡം എൻജിനിയറിങ് കോംപ്ലക്സിലാണ് ഇന്റർവ്യു. വിശദവിവരത്തിന്  www.airindia.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top