24 April Wednesday

കായികക്ഷമതാ പരീക്ഷ ഒന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

കണ്ണൂര്‍ ആസ്ഥാനമായുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയനിലേക്ക് നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷ ആഗസ്ത് ഒന്നിന് കണ്ണൂര്‍ കോട്ടമൈതാനത്ത് ആരംഭിക്കും.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരുമാസം കണ്ണൂരിലും തുടര്‍ന്ന് മദ്രാസ് റെജിമെന്റ് സെന്റര്‍ (വെല്ലിങ്ടണ്‍, നീലഗിരിയില്‍ എട്ടുമാസം) നിര്‍ബന്ധിത റിക്രൂട്ട് ട്രെയിനിങ് ഉണ്ടായിരിക്കും. കൂടാതെ വര്‍ഷത്തില്‍ രണ്ടുമാസം നിര്‍ബന്ധ പരിശീലനവും ഉണ്ടാകും. ഇന്ത്യയുടെ ഏത് മേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരായിരിക്കണം. പരിശീലന കാലയളവിലും അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോഴുമേ ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കൂ. 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് 1.6 സെന്റീമീറ്റര്‍ ഉയരവും 77-82 സെമീ. നെഞ്ചളവും കുറഞ്ഞത് 50 കിഗ്രാം തൂക്കവും വേണം. കായിക ക്ഷമതാ പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന വൈദ്യ പരിശോധനാ, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയിലും യോഗ്യത നേടണം.  താഴെ പറയുന്ന ഒറിജിനല്‍ രേഖകള്‍ സഹിതമാണ് കായികക്ഷമതാ പരിശോധനക്ക് എത്തേണ്ടത്.
ആറുമാസത്തിനുള്ളിലെടുത്ത പാസ്പോര്‍ട് സൈസ് ഫോട്ടോ (12 എണ്ണം)
നേറ്റിവിറ്റി സര്‍ടിഫിക്കറ്റ്
(തഹില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയത്)
എസ്എസ്എല്‍സി സര്‍ടിഫിക്കറ്റ്
സ്വഭാവ സര്‍ടിഫിക്കറ്റ്
യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ടിഫിക്കറ്റുകള്‍
(എല്ലാ സര്‍ടിഫിക്കറ്റിന്റെയും പകര്‍പ്പും കൊണ്ടുവരണം)
വിദ്യാഭ്യാസ യോഗ്യത:
  ജനറല്‍ ഡ്യൂട്ടി: 45 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം. (എല്ലാ വിഷയത്തിലും 33 ശതമാനം മാര്‍ക്കില്‍ കുറയാതെ). ഉയര്‍ന്ന വിദ്യാഭ്യാസവും സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന.
വാഷര്‍മാന്‍: എസ്എസ്എല്‍സി പാസ്. (ഷെഫ്, ടെയ്ലര്‍) ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യം.
ക്ളര്‍ക്ക്: പ്ളസ്ടു 50 ശതമാനം മാര്‍ക്ക് (എല്ലാ വിഷയത്തിലും 40 ശതമാനം മാര്‍ക്കില്‍ കുറയാതെ) കംപ്യൂട്ടറിലും ടൈപ്പിങ്ങിലും പ്രാവീണ്യം. 10+2 മാതൃകയില്‍ പരീക്ഷ പാസാകണം.
സഫായ്വാല: എട്ടാംക്ളാസ് പാസാകണം.
ഹൌസ് കീപ്പര്‍: ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യം. 
കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ആഗസ്ത് ഒന്നിനും  മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ദാദര്‍ നാഗര്‍ ഹവേലി, ഗോവ, ഡാമന്‍ഡ്യൂ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് ആഗസ്ത് രണ്ടിനും കണ്ണൂര്‍ കോട്ട മൈതാനിയില്‍ കായികക്ഷമതാ പരീക്ഷ നടക്കും. 3, 4  തീയതികളില്‍ മെഡിക്കല്‍ പരിശോധന, ഡോക്യുമെന്റേഷന്‍, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972707469.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top