29 March Friday

കെൽട്രോണിൽ വിവിധ തസ്‌തികകളിൽ 35 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

കേരള സ്‌റ്റേറ്റ്‌ ഇലക്ട്രോണിക്‌സ്‌ ഡവലപ്‌മെന്റ്‌  കോർപറേഷനിൽ (കെൽട്രോൺ) വിവിധ തസ്‌തികകളിൽ 35 ഒഴിവ്‌.  സിനീയർ ജാവ ഡവലപ്പർ 2 ഒഴിവ്‌. യോഗ്യത: കംപ്യൂട്ടർ സയൻസ്‌/ഇൻഫർമേഷൻ ടെക്‌നോളജി ബിഇ/ബിടെക്‌/എം ടെക്‌. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.  ഉയർന്നപ്രായം 35.


, ജൂനിയർ ജാവ ഡവലപ്പർ 2,  യോഗ്യത: കംപ്യൂട്ടർ സയൻസ്‌/ ഇൻഫർമേഷൻ ടെക്‌നോളജി ബിഇ/ ബിടെക്‌/ എം ടെക്‌. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം.   സീനിയർ എൻജിനിയർ 1, യോഗ്യത: ഇലക്ട്രിക്കൽ  ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ / ഇലക്ട്രോണിക്‌സ്‌ ആൻഡ്‌  കമ്യൂണിക്കേഷൻ എൻജിനിയറിങിൽ ബിഇ/ ബിടെകും  ഫിനാൻസ്‌/മാർക്കറ്റിങ്‌ എംബിഎയും. മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം.  ഉയർന്നപ്രായം 30.


സീനിയർ എൻജിനിയർ/ എൻജിനിയർ 4, യോഗ്യത: കംപ്യൂട്ടർ സയൻസ്‌ /ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ ബിഇ/ബിടെക്‌/എം ടെക്‌. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 30.


സീനിയർ എൻജിനിയർ/എൻജിനിയർ 1, യോഗ്യത: കംപ്യൂട്ടർ സയൻസ്‌ /ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ /ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌  എൻജിനിയറിങ്‌ ബിഇ/ബിടെക്‌/എം ടെക്‌. ഒരു‌ വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 28.


 സീനിയർ എൻജിനിയർ/എൻജിനിയർ 3, യോഗ്യത: കംപ്യൂട്ടർ സയൻസ്‌ /ഇൻഫർമേഷൻ ടെക്‌നോളജി എൻജിനിയറിങ്‌ ബിഇ/ബിടെക്‌/എം ടെക്‌. ഒരു‌ വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 28.

എൻജിനിയർ 2, യോഗ്യത: കംപ്യൂട്ടർ സയൻസ്‌ /ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ ബിഇ/ബിടെക്‌. എൻജിനിയറിങ്‌ ബിഇ/ബിടെക്‌‌. ആറ്‌ മാസത്തെ  പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 28.

ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 9, യോഗ്യത: ഇലക്ട്രോണിക്‌സ്‌/ഇലക്ട്രിക്കൽ/മെക്കാനിക്കൽ  എൻജിനിയറിങ്‌ ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഉയർന്ന പ്രായം 28.

ഓപറേറ്റർ 11 യോഗ്യത: ഫിറ്റർ/പെയിന്റർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്‌/എംആർടിവി, ഐടിഐ സർടിഫിക്കറ്റ്‌. 60 ശതമാനം മാർക്കുള്ളവർ അപേക്ഷിക്കണം.   ഉയർന്ന പ്രായം 28. www.keltron.org എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ്‌ 30. വിശദവിവരം website ൽ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top