25 April Thursday

റിസര്‍വ് ബാങ്ക് നോട്ട് മുദ്രണില്‍ അസി. മാനേജര്‍, വര്‍ക്ക്മാന്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ വര്‍ക്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 407 ഒഴിവ്.

അസിസ്റ്റന്റ് മാനേജര്‍:

മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ബിടെക്/ബിഇ/എഎംഐഇ എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് മതി. പ്രൊഡക്ഷന്‍/മാനുഫാക്ചറിങ് യൂണിറ്റുകളില്‍ രണ്ടുവര്‍ഷം ജോലിപരിചയം.

ഇന്‍ഡസ്ട്രിയല്‍ വര്‍ക്മാന്‍:(ട്രെയ്നി):

മെക്കാനിക്കല്‍ എന്‍ജിനിയറിങ്/ടൂള്‍ ആന്‍ഡ് ഡൈ/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍/കെമിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ഡിപ്ളോമ, പ്രൊഡക്ഷന്‍/മാനുഫാക്ചറിങ് യൂണിറ്റുകളില്‍ ഒരുവര്‍ഷ ജോലിപരിചയം. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക് മതി.

ലെറ്റര്‍ പ്രസ്/ഓഫ്സെറ്റ്/പ്ളേ മേക്കിങ്/ഗ്രാഫിക് ആര്‍ട്സ്/റീടച്ചര്‍/ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍/മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്/മെഷീനിസ്റ്റ്/മെഷീനിസ്റ്റ് ഗ്രൈന്‍ഡര്‍/ടര്‍ണര്‍/ഫിറ്റര്‍/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളില്‍ 55 ശതമാനം മാര്‍ക്കോടെ ഐടിഐ/എന്‍ടിസി. എസ്സി/എസ്ടിക്ക് 50 ശതമാനം മാര്‍ക്ക് മതി.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് പ്രായം 2017 ഫെബ്രുവരി 28ന് 31 വയസ്സില്‍ കൂടരുത്. 1986 മാര്‍ച്ച് ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
ഇന്‍ഡസ്ട്രിയല്‍ വര്‍ക്മാന്‍ തസ്തികയ്ക്ക് 18-28 വയസ്സ്.

1989 മാര്‍ച്ച് ഒന്നിനും 1999 ഫെബ്രുവരി 28നും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
www.brbnmpl.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 28വരെ അപേക്ഷിക്കുക. അപേക്ഷാഫീസ് ഉള്‍പ്പെടെയുള്ള വിവരം വെബ്സൈറ്റില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top