20 April Saturday

കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ പ്രോജക്ട് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

കൊച്ചിന്‍ ഷിപ്യാഡില്‍ പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കല്‍ 18 ഒഴിവ്:
ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍:
ബന്ധപ്പെട്ട ട്രേഡില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. രണ്ടുവര്‍ഷം ജോലിപരിചയം. ഷിപ്യാഡ്, പോര്‍ട്ട്, മറൈന്‍ എന്‍ജിനിയറിങ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെവി എന്‍ജിനിയറിങ് കമ്പനി എന്നിവയിലൊന്നില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത ജോലികളില്‍ ജോലിപരിചയം അഭിലഷണീയം.

ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി: രണ്ട് ഒഴിവ്
കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഐടി, കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍ എന്നിവയിലൊന്നില്‍ മാസ്റ്റര്‍ബിരുദം. 60 ശതമാനം മാര്‍ക്ക് വേണം. ഷിപ്യാഡ്, പോര്‍ട്ട്, മറൈന്‍ എന്‍ജിനിയറിങ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെവി എന്‍ജിനിയറിങ് കമ്പനി, സര്‍ക്കാര്‍, പൊതുമേഖലാ സംരംഭം എന്നിവയിലൊന്നില്‍ രണ്ടുവര്‍ഷം ജോലിപരിചയം.
വിന്‍ഡോസ്, സര്‍വര്‍ അഡ്മിനിസ്ട്രേഷന്‍, ലിനക്സ്/യൂണിക്സ്, ജാവ, ഇന്റര്‍നെറ്റ് ആന്‍ഡ് വെബ് ടെക്നോളജീസ്, അബാപ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ഇആര്‍പി/എസ്എപി എന്നിവയിലാകണം മുന്‍പരിചയം.

ഐടി: എസ്എപി:
രണ്ട് ഒഴിവ്
കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവയിലൊന്നില്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഐടി, കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍സ് എന്നിവയിലൊന്നില്‍ മാസ്റ്റര്‍ബിരുദം. 60 ശതമാനം മാര്‍ക്ക് വേണം.

ഷിപ്യാഡ്, പോര്‍ട്ട്, മറൈന്‍ എന്‍ജിനിയറിങ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെവി എന്‍ജിനിയറിങ് കമ്പനി, സര്‍ക്കാര്‍, പൊതുമേഖലാ സംരംഭം എന്നിവയിലൊന്നില്‍ രണ്ടുവര്‍ഷം ജോലിപരിചയം.
എസ്എപി എച്ച്സിഎം ആന്‍ഡ് ഇപി മോഡ്യൂള്‍, ഷിപ്യാഡ്, മറൈന്‍ എന്‍ജിനിയറിങ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെവി എന്‍ജിനിയറിങ് കമ്പനി,  സര്‍ക്കാര്‍, പൊതുമേഖലാ സംരംഭങ്ങള്‍
2017 ഫെബ്രുവരി 28ന് 30 വയസ്സില്‍ താഴെ. സംവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത വയസ്സിളവ്. http://cochinshipyard.com/ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 28 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top