26 April Friday

എംടിഎസ്‌–-ഹവിൽദാർ വിജ്ഞാപനം കേന്ദ്ര സർവീസിൽ 11,409 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

മൾട്ടി ടാസ്‌കിങ്‌(നോൺ ടെക്‌നിക്കൽ) സ്‌റ്റാഫ്‌ –- എംടിഎസ്‌, ഹവിൽദാർ തസ്‌തികളിൽ നിയമനത്തിന്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഇരുവിഭാഗത്തിലുമായി 11409 ഒഴിവുണ്ട്‌. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഭരണഘടനാ സ്ഥാപനങ്ങൾ, സ്‌റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രിബ്രൂണലുകൾ തുടങ്ങിയവയിലാണ്‌ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫിന്റെ ഒഴിവുള്ളത്‌. സെൻട്രൽ ബോർഡ്‌ ഓഫ്‌ ഇൻഡയറക്ട്‌ ടാക്‌സസ്‌ ആൻഡ്‌ കസ്‌റ്റംസ്‌(CBIC), സെൻട്രൽ ബ്യൂറോ ഓഫ്‌ നാർകോട്ടിക്‌സ്‌ (CBN) എന്നിവയിലാണ്‌ ഹവിൽദാർ ഒഴിവ്‌. മിനിസ്‌റ്റീരിയൽ തസ്‌തികയാണിത്‌. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്‌ –-10880, ഹവിൽദാർ–-529 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. പത്താംക്ലാസ്‌/ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. പ്രായം :18–-25 (എംടിഎസ്‌), 18–-27 (ഹവിൽദാർ). കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ(ഹവിൽദാർ) എന്നിവയുണ്ടാവും. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ഏപ്രിലിൽ. കേരളവും കർണാടകവും ഉൾപ്പെടുന്ന റീജിയനിൽ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തി കേന്ദ്രം. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷയിലും പരീക്ഷ എഴുതാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക്‌ https://ssc.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top