19 April Friday

മസഗോൺ ഡോക്ക്‌ഷിപ്പ്‌ 
ബിൽഡേഴ്‌സിൽ 200

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

പൊതുമേഖലാ കപ്പൽ നിർമാണശാലയായ മുംബൈയിലെ  മസഗോൺ ഡോക്ക്‌ഷിപ്പ്‌ ബിൽഡേഴ്‌സിൽ അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. 200 ഒഴിവുണ്ട്‌. ഡിപ്ലോമ/ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –-150, ജനറൽ സ്‌ട്രീം ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ –-50 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കംപ്യൂട്ടർ, സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിങ്‌, ഷിപ്പ്‌ ബിൽഡിങ്‌ ടെക്‌നോളജി ട്രേഡുകളിലാണ്‌  ഡിപ്ലോമ/ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അവസരം.  കൊമേഴ്‌സ്‌, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ, സോഷ്യൽ വർക്ക്‌, ഇവന്റ്‌ മാനേജ്‌മെന്റ്‌ എന്നിവയിൽ ജനറൽ സ്‌ട്രീം ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ഷിപ്പിനും. പ്രായം: 18–-25. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്‌. വിശദവിവരങ്ങൾക്ക്‌ www.mazagondock.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top