19 April Friday

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ്; 623 ഒഴിവ്, അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികയില്‍ അവസരം. രാജ്യത്തെ വിവിധ ഓഫീസുകളില്‍  623 ഒഴിവാണുള്ളത്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. വിമുക്തഭടന്മാര്‍ക്ക് മെട്രിക്കുലേഷന്‍ വിജയവും 15വര്‍ഷത്തെ സര്‍വീസും. പ്രായം: 20-28. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ  ഭാഷയില്‍ പ്രാവീണ്യം വേണം. അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പൂര്‍, ലക്നൌ, കൊല്‍ക്കത്ത, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പട്ന, തിരുവനന്തപുരം, കൊച്ചി ഓഫീസുകളിലാണ് ഒഴിവ്.

പ്രാഥമിക Preliminary, പ്രധാനം(Main) (രണ്ടും ഓണ്‍ലൈന്‍), ലാംഗ്വേജ് പ്രൊവിഷ്യന്‍സി ടെസ്റ്റുകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷയ്ക്ക് ആകെ നൂറുമാര്‍ക്കിന്റെ നൂറ് ഒബ്ജക്ടീവ്  (ഇംഗ്ളീഷ്-30, ന്യുമറിക്കല്‍ എബിലിറ്റി-35, റീസണിങ്-35) ചോദ്യങ്ങളാണുണ്ടാവുക. ഒരുമണിക്കൂര്‍ സമയമാണ് പരീക്ഷ. മെയിന്‍ പരീക്ഷയ്ക്ക് 200 മാര്‍ക്കിന്റെ 200 ഒബ്ജക്ടീവ്  (റീസണിങ്, ഇംഗ്ളീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ അവയര്‍നസ്, കംപ്യൂട്ടര്‍ നോളജ്-40 വീതം) ചോദ്യങ്ങളാണുണ്ടാവുക. രണ്ടേകാല്‍ മണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ അവയര്‍നസിന് 25 മിനിറ്റും കംപ്യൂട്ടര്‍ നോളജിന് 20 മിനിറ്റും ബാക്കിയുള്ളവയ്ക്ക് 30 മിനിറ്റ്  വീതവും നീക്കിവച്ചിട്ടുണ്ട്. പ്രധാന പരീക്ഷ പാസ്സായവരെ മാത്രമേ ലാംഗ്വേജ് പ്രൊവിഷ്യന്‍സി ടെസ്റ്റിന് വിധേയമാക്കൂ.

അതത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലാണ് ലാംഗ്വേജ് ടെസ്റ്റ്. ഇംഗ്ളീഷ് ലാംഗ്വേജ് ടെസ്റ്റ് ഒഴികെയുള്ള മറ്റുഓണ്‍ലൈന്‍ ടെസ്റ്റുകള്‍ക്ക് ഇംഗ്ളീഷോ ഹിന്ദിയോ മാധ്യമമായി തെരഞ്ഞെടുക്കാം. പ്രാഥമിക പരീക്ഷ നവംബര്‍ 27, 28 തിയതികളിലും  പ്രധാന പരീക്ഷ ഡിസംബര്‍ 20നുമാകാനാണ് സാധ്യത. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബര്‍ 10. ഫോട്ടോ, ഒപ്പ് എന്നിവ ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം.പരീക്ഷാഫീസും അതേദിവസംവരെ ഓണ്‍ലൈനായി അടയ്ക്കാം.www.rbi.org.in ലൂടെയാണ് അപേക്ഷിക്കേണ്ടത്.

എസ്സി/ എസ്ടി/ ഒബിസി/ അംഗപരിമിതര്‍ക്ക് പ്രീ- എക്സാമിനേഷന്‍ ട്രെയിനിങിന് അപേക്ഷിക്കാം. യോഗ്യത, അപേക്ഷിക്കേണ്ടവിധം, വയസ്സിളവ്, മറ്റുനിര്‍ദേശങ്ങള്‍ തുടങ്ങിയവ വിശദമായി വെബ്സൈറ്റില്‍. അപേക്ഷ അയക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ http://cgrs.ibps.in വഴി പരിഹരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top