25 April Thursday

നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനില്‍ ക്ളര്‍ക്ക്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഡബ്ള്യുആര്‍) ക്ളര്‍ക്ക്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ളര്‍ക്ക് തസ്തികയില്‍ 26 ഒഴിവുണ്ട.് യോഗ്യത ബിരുദവും കംപ്യൂട്ടര്‍  കോഴ്സില്‍ ആറ് മാസത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റും. ഉയര്‍ന്നപ്രായം: 28. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയില്‍ 14 ഒഴിവാണുള്ളത്. യോഗ്യത: ബിരുദം. ഉയര്‍ന്ന പ്രായം: 35. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ട്രെയിനിങ്ങിനുശേഷമാണ് സ്ഥിരനിയമനം നല്‍കുക. അപേക്ഷ പരിശോധിച്ചതിനുശേഷം എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവുമുണ്ടാകും. അപേക്ഷാഫോറം www.ntcltd.org./careers ല്‍നിന്നും ഡൌണ്‍ലോഡ്ചെയ്യണം. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബ ന്ധരേഖകള്‍ സഹിതം ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ചിനകം സാധാരണതപാലില്‍ -NATIONALTEXTILE
CORPORATION LIMITED ( A Government of IndiaUndertaking), Western Region Office, NTC House, 15 N M Marg, Ballard Estate- 400 001 എന്ന വിലാസത്തില്‍ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top