28 March Thursday

ഒഎന്‍ജിസിയില്‍ അപ്രന്റീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഒഎന്‍ജിസി ലിമിറ്റഡ്) 5250 അപ്രന്റീസുമാരെ തെരഞ്ഞെടുക്കും. അക്കൌണ്ടന്റ്, ബോയിലര്‍ അറ്റന്‍ഡന്റ്, കാബിന്‍/ റൂം അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ഡെന്റല്‍ ലബോറട്ടറി  ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, ഹൌസ് കീപ്പര്‍ (കോര്‍പറേറ്റ്), ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഐടി ആന്‍ഡ് ഇഎസ്എം, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ളാന്റ്), ലൈബ്രറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), മെക്കാനിക് ഡീസല്‍, മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍ (കാര്‍ഡിയോളജി ആന്‍ഡ് ഫിസിയോളജി), മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍- പത്തോളജി, റേഡിയോളജി, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്, സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, സര്‍വേയര്‍, സ്റ്റോര്‍ കീപ്പര്‍, ടര്‍ണര്‍ ആന്‍ഡ് വെല്‍ഡര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഇന്ത്യയിലെ 23 കേന്ദ്രങ്ങളിലാണ് ഒഴിവുള്ളത്. വിവിധ കേന്ദ്രങ്ങളിലെ ഒഴിവുകള്‍, യോഗ്യത, പരിശീലനകാലയളവ് തുടങ്ങി വിശദവിവരങ്ങള്‍ http://www.ongcindia.com    career ല്‍ ലഭിക്കും. അപേക്ഷയുടെ വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്പീഡ് പോസ്റ്റ്/ രജിസ്ട്രേഡ് പോസ്റ്റ് വഴി അയക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ മൂന്ന്. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍ skilldev.ongc@ongc.co.in.

സെക്യൂരിറ്റി ഓഫീസര്‍
ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഒഎന്‍ജിസി ലിമിറ്റഡ്) സെക്യൂരിറ്റി ഓഫീസര്‍ (ഋ1) ഒമ്പത് (ജനറല്‍-05, ഒബിസി-04) ഒഴിവുണ്ട്. യോഗ്യത: ബിരുദാനന്തരബിരുദവും ആംഡ് ഫോഴ്സിലോ സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷനിലോ രണ്ടുവര്‍ഷത്തെ പരിചയവും. പ്രായം 30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. തുടര്‍ന്ന് കായികപരിശോധനയും ഇന്റര്‍വ്യൂവുമുണ്ടാകും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ നാല്. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് നവംബര്‍ 26ന് ആകാനാണ് സാധ്യത. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ രജിസ്ട്രേഷന്‍ സ്ളിപ്പിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. വിശദവിവരം www.ongcindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top