20 April Saturday

റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെഎസ്സിഎസ്ടിഇ) റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 70 ശതമാനം മാര്‍ക്കോടെ കേരളത്തില്‍നിന്നുള്ള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി/എംടെക്. പ്രായം 35ല്‍ കൂടരുത്. ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ പത്തിനാകാനാണ് സാധ്യത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 31. വിശദവിവരങ്ങള്‍ kscste.kerala.gov.in ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top