24 April Wednesday

കേരളം പൊതുവിജ്ഞാനം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

1.കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
2.കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല?
3.കേരളം എന്ന പേര് ഏത് കാര്‍ഷിക വിളയുമായി ബന്ധപ്പെട്ടതാണ്?
4.ഭരണഘടന നിലവില്‍വന്ന ശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് ഏതു സംസ്ഥാനത്തായിരുന്നു?
5.കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയേത്?
6.കേരളത്തില്‍ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതമേത്?
7.കേരളത്തിന്റെ കടല്‍ത്തീരത്തിന് എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്?
8.കാസര്‍കോട്് ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ പ്രയോഗിച്ച കീടനാശിനി?
9.കേരളത്തിലെ വരള്‍ച്ച എന്ന പുസ്തകമെഴുതിയതാര്?
10.കേരള ആരോഗ്യസര്‍വകലാശാലയുടെ ആസ്ഥാനം?
11.കേരളത്തിന്റെ സംസ്ഥാന പുഷ്പമേത്?
12.ഏത് ജില്ലയിലാണ് കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്?
13.കേരളത്തില്‍ ഏതു ജില്ലയിലാണ് യക്ഷഗാനം എന്ന കലാരൂപം പ്രചാരത്തിലുള്ളത്?
14.കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ
മന്ത്രി?
15.മലയാള സിനിമാ താരങ്ങളുടെ
സംഘടന?
16.കേരളത്തിലെ ഏറ്റവും ചെറിയ നദി?
17.കേരളത്തിലെ ആദ്യ കോളേജ്?
18.കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?
19.കേരളത്തിന്റെ വടക്കേയറ്റത്തെ അയല്‍സംസ്ഥാനം?
20.മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരത്തിന്റെ സ്ഥാപകന്‍?
21.കേരളത്തില്‍ അവസാനം രൂപീകരിച്ച
ജില്ല?
22.കേരള വാത്മീകി എന്നറിയപ്പെടുന്ന
കവി?
23.കേരളത്തില്‍ കുടുംബശ്രീ ആരംഭിച്ച വര്‍ഷം?
24.കേരളത്തിലെ ഗതാഗത മേഖലയില്‍ ഗവേഷണ, പരിശീലന, കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം?
25.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ജില്ല?



ഉത്തരങ്ങള്‍

1.    ഉടുമ്പന്‍ചോല
2.    കൊല്ലം (തെന്മല)
3.    തെങ്ങ്
4.    കേരളം
5.    വയനാട്
6.    ചൂലന്നൂര്‍ (പാലക്കാട്)
7.    580 കി.മീ
8.    എന്‍ഡോസള്‍ഫാന്‍
9.    പി എസ് ഗോപിനാഥന്‍ നായര്‍
10.    തൃശൂര്‍
11.    കണിക്കൊന്ന
12.    തൃശൂര്‍
13.    കാസര്‍കോട്
14.    ജോസഫ് മുണ്ടശ്ശേരി
15.    അമ്മ
16.    മഞ്ചേശ്വരംപുഴ
17.    സി എം എസ് കോളേജ് (കോട്ടയം)
18.    തിരൂര്‍
19.    കര്‍ണാടകം
20.    ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
21.    കാസര്‍കോട്
22.    വള്ളത്തോള്‍ നാരായണമേനോന്‍
23.    1998 മെയ് 17
24.    നാറ്റ്പാക്
25.    കണ്ണൂര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top