25 April Thursday

റാഞ്ചി ഹെവി എന്‍ജിനിയറിങ് കോര്‍പറേഷനില്‍ മിഡില്‍ ലെവല്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2017

റാഞ്ചി ഹെവി എന്‍ജിനിയറിങ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ മിഡില്‍ ലെവല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ്), ഡെപ്യൂട്ടി മാനേജര്‍ (എച്ച്ആര്‍), അസിസ്റ്റന്റ് മാനേജര്‍ (എച്ച്ആര്‍) തസ്തികകളിലാണ് ഒഴിവ്. സീനിയര്‍ മാനേജര്‍( മാര്‍ക്കറ്റിങ്) തസ്തികയില്‍ യോഗ്യത എന്‍ജിനിയറിങില്‍ ബിരുദം.  മാര്‍ക്കറ്റിങ് മാനേജ്മെന്റ്/ മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ളോമ അഭിലഷണീയം. ഉയര്‍ന്ന പ്രായം: 44. ഡെപ്യൂട്ടി മാനേജര്‍ (എച്ച്ആര്‍),  അസിസ്റ്റന്റ് മാനേജര്‍ (എച്ച്ആര്‍) യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്(രണ്ട് വര്‍ഷം) ബിരുദാനന്തര ബിരുദം/ ഡിപ്ളോമ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എംബിഎ. നിയമ ബിരുദം/ ലേബര്‍ ലോയില്‍ ബിരുദാനന്തര ഡിപ്ളോമ. ഡെപ്യൂട്ടി മാനേജര്‍ (എച്ച്ആര്‍) ഉയര്‍ന്ന പ്രായം 37 ഉും അസിസ്റന്റ് മാനേജര്‍ തസ്തികയില്‍ 34 ഉം ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 23 വൈകിട്ട് അഞ്ച്. വിശദവിവരങ്ങള്‍ www.hecltd.com എന്ന വിലാസത്തില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top