02 October Monday

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2016

നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ യുപിഎസ്സി നടത്തും. 410 ഒഴിവ്.  നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയുടെ 10+2 എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിലേക്കും പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. 2016 സെപ്തംബര്‍ 18നാണ് പരീക്ഷ. 

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മിവിഭാഗത്തില്‍ പ്രവേശനത്തിന് 10 + 2 മാതൃകയില്‍ പ്ളസ്ടു പാസാകണം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ എയര്‍ഫോഴ്സ്, നേവല്‍വിഭാഗത്തിലേക്കും നേവല്‍ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്കും പ്രവേശനത്തിന്  10 + 2 മാതൃകയില്‍ മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ളസ്ടു പാസാകണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

അവിവാഹിതരായ യുവാക്കളാകണം. 1998 ജനുവരി രണ്ടിനും  2001 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. ആര്‍മി, എയര്‍ഫോഴ്സ്, നേവി എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള  ശാരീരിക യോഗ്യതകളുടെ വിവരം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് 100 രൂപ. എസ്സി/എസ്ടി, ആര്‍മി സ്കൂളുകളില്‍ പഠിക്കുന്ന ജെസിഒ, എന്‍സിഒ, ഒആര്‍ എന്നിവരുടെ ആണ്‍മക്കള്‍ക്ക് ഫീസില്ല. www.upscnonline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top