19 April Friday

സിആര്‍പിഎഫ് അപേക്ഷ ഏപ്രില്‍ 25 വരെ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2017

സെന്‍ട്രല്‍ റിസര്‍വ് പൊലീസ്ഫോഴ്സില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (സ്റ്റെനോഗ്രാഫര്‍) തസ്തികയില്‍ 219 ഒഴിവിലേക്ക് www.crpfindia.com വെബ്സൈറ്റിലൂടെ 27 മുതല്‍ ഏപ്രില്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മിനിറ്റില്‍ 80 വാക്ക് വേഗത്തില്‍ 10 മിനിറ്റ് ഡിക്റ്റേഷനും 50 മിനിറ്റ് ഇംഗ്ളീഷ് നോക്കിയെഴുത്തും അടങ്ങുന്ന സ്കില്‍ ടെസ്റ്റ് ഉണ്ടാകും.
പ്രായം 2017 ഏപ്രില്‍ 25ന് 18നും 25നും മധ്യേ.
എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം വയസ്സിളവ്. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും വയസ്സിളവ്. ഡിപ്പാര്‍ട്ട്മെന്റ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായം 45 വയസ്സ്.

പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീ. എസ്ടിക്ക് 162.5 സെ.മീ. സ്ത്രീകള്‍ക്ക് 155 സെന്റീമീറ്റര്‍. എസ്ടിക്ക് 150 സെ.മീ.
നെഞ്ചളവ് പുരുഷന്മാര്‍ക്ക് 77-82 സെ.മീ. എസ്ടിക്ക് 76-81 സെ.മീ.  കണ്ണട ഉപയോഗിക്കാതെ നല്ല കാഴ്ചശക്തി വേണം. പരന്ന പാദങ്ങള്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ട്, കോങ്കണ്ണ്, വെരിക്കോസ് വെയിന്‍ എന്നിവ പാടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top