19 April Friday

ഇന്ത്യൻ വ്യോമസേനയിൽ എയർമെൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

ഇന്ത്യൻ വ്യോമസേനയിലെ എയർമെൻ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്‌ടു/ഡിപ്ലോമ. അവിവാഹിതരായ പുരുഷന്മാർ അപേക്ഷിക്കണം.  ഗ്രൂപ്പ്‌ എക്‌സ്‌ ട്രേഡുകൾ(എഡ്യുക്കേഷൻ ഇൻസ്‌ട്രക്ടർ ഒഴികെ), ഗ്രൂപ്പ്‌‌ വൈ (സെക്യൂരിറ്റി, മ്യൂസീഷ്യൻ ഒഴികെ) എന്നിവയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ജനുവരി 22 മുതൽ അപേക്ഷിക്കാം. കേരളം, മാഹി, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലുള്ളവർക്ക്‌ കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുക. ഗ്രൂപ്പ്‌ എക്‌സ്‌ വിഭാഗത്തിൽ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, ഇംഗ്ലീഷ്‌ വിഷയങ്ങൾ അടങ്ങിയ പ്ലസ്‌ടുജയിച്ചവരാണ്‌ അപേക്ഷിക്കേണ്ടത്‌. ഗ്രൂപ്പ്‌ വൈയിൽ‌ പ്ലസ്‌ടു അല്ലെങ്കിൽ രണ്ട്‌ വർഷത്തെ വൊക്കേഷണൽ കോഴ്സാണ്‌ യോഗ്യത. മെഡിക്കൽ ട്രേഡിലാണെങ്കിൽ ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി,  ഇംഗ്ലീഷ്‌‌ എന്നീ വിഷയങ്ങൾ പഠിച്ച്‌ പ്ലസ്‌ടു ജയിക്കണം. ഉയർന്ന പ്രായം 21. www.airmenselection.cdac.in, www.careerindianairforce.cdac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഏഴ്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top