19 April Friday

പ്രാക്തന ഗോത്രവിഭാഗങ്ങളിലെ 125 പേർക്ക്‌ പൊലീസ് സേനയിലേക്ക് നിയമന ശുപാർശ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

നാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ അധിവസിക്കുന്ന പട്ടികവർഗ  യുവതി–യുവാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക തെരഞ്ഞെടുപ്പിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ നിയമന ശുപാർശ വിതരണം വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടന്നു.

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിൽ താമസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗങ്ങളിലെ 125

യുവതി–യുവാക്കളാണ്  പ്രത്യേക തെരഞ്ഞെടുപ്പിലൂടെ നിയമന ശുപാർശ ലഭിച്ചവർ. പട്ടികവർഗ വികസന വകുപ്പ്   ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി  അപേക്ഷ സ്വീകരിച്ച്  എഴുത്തുപരീക്ഷ ഒഴിവാക്കി കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവ നടത്തി. കോവിഡ് വ്യാപനക്കാലമായിട്ടും വിജ്ഞാപനം ചെയ്ത് എട്ടുമാസത്തിനുള്ളിലാണ്  പ്രത്യേക തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിത്.

ഫാർമസിസ്റ്റ് ഗ്രേഡ് 2 സാധ്യതാപട്ടിക

കാറ്റഗറി നമ്പർ 313/19 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കോഴിക്കോട്, പാലക്കാട്, കൊല്ലം, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ‐ രണ്ടാം എൻസിഎ–പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, ഒബിസി, വിശ്വകർമ, എൽസി/എഐ (കാറ്റഗറി നമ്പർ 584/19, 587/19, 588/19, 589/19, 590/19) അഭിമുഖം നടത്തും.

അഭിമുഖം

കാറ്റഗറി നമ്പർ 431/19 ആരോഗ്യ വകുപ്പിലെ ജൂനിയർ കൺസൾട്ടന്റ് ‐ അനസ്തേഷ്യ (മൂന്നാം എൻസിഎ‐ ഒബിസി) അഭിമുഖം പിഎസ്‌സി

ആസ്ഥാന ഓഫീസിൽ ജനുവരി 28 ന് രാവിലെ 9.30 ന് നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 ന് ഹാജരാകണം. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് ലഭിക്കുന്നതല്ല.

കാറ്റഗറി നമ്പർ 232/18 അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), കാറ്റഗറി നമ്പർ 233/18 അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം)  അഭിമുഖം  27 മുതൽ 29 വരെ  തിയതികളിൽ പിഎസ്‌സി   ആസ്ഥാന ഓഫീസിൽ നടത്തും.

വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 377/17 ജൂനിയർ ഇൻസ്ട്രക്ടർ (ഡാറ്റാബേസ് സിസ്റ്റം അസിസ്റ്റന്റ്)  അഭിമുഖം ജനുവരി 27, 28, 29 തിയതികളിൽ പിഎസ്‌ സി ആസ്ഥാന ഓഫീസിൽ നടത്തും. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പർ 593/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് എൻസിഎ‐ പട്ടികജാതി തസ്തികയുടെ  അഭിമുഖം   28 ന് പിഎസ്സി തിരുവനന്തപുരം പട്ടത്തുള്ള ഓഫീസിൽനടത്തും.

വ്യാവസായിക പരിശീലന വകുപ്പിലെ കാറ്റഗറി നമ്പർ 370/17 ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപറേറ്റർ കം മെക്കാനിക്) തസ്തികയുടെ അഭിമുഖം ജനുവരി 27, 28, 29  തിയതികളിൽ  ആസ്ഥാന ഓഫീസിൽ നടത്തും.

കേരള പോർട്ട് വകുപ്പിലെ പോർട്ട് ഓഫീസർ എൻസിഎ–എൽസി/എഐ(കാറ്റഗറി നമ്പർ 230/19) തസ്തികയുടെ അഭിമുഖം ജനുവരി 28 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും.

 പ്രമാണപരിശോധന
കാറ്റഗറി നമ്പർ 236/18 ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്  പ്രമാണപരിശോധന  ജനുവരി  29, 30 തിയതികളിൽ രാവിലെ 10.30 ന് പിഎസ്‌ സി   ആസ്ഥാന ഓഫീസിൽ നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (7‐ാം എൻസിഎ. പട്ടികജാതി, പട്ടികവർഗം) (കാറ്റഗറി നമ്പർ 309/20, 310/20) തസ്തികകളുടെ പ്രമാണപരിശോധന  ജനുവരി 27ന്‌ രാവിലെ 10.30 ന് നടത്തും.  തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർ അന്നേ

ദിവസം പിഎസ്സി  ആസ്ഥാന ഓഫീസിലും മറ്റു ജില്ലയിൽ താമസിക്കുന്നവർ  27 നോ അതിനു മുമ്പോ സമീപ ജില്ലാ/റീജണൽ ഓഫീസിലും ഹാജരായിപ്രമാണപരിശോധന പൂർത്തിയാക്കണം.

ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3/ഓവർസിയർ ഗ്രേഡ് 3 (സിവിൽ)/ട്രേസർ (കാറ്റഗറി നമ്പർ 85/18) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന ജനുവരി 28, 29, ഫെബ്രുവരി 3, 4, 5 തിയതികളിൽ 10.30 ന്‌ പിഎസ്സി ആസ്ഥാന ഓഫീസിൽ  നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 480/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോംസയൻസ് (എക്സ്റ്റൻഷൻ എഡ്യുക്കേഷൻ) തസ്തികയുടെ പ്രമാണപരിശോധന ഫെബ്രുവരി മൂന്നിന്‌ രാവിലെ  30 ന് നടത്തും. ഈ തസ്തികയിലേക്ക്  അപേക്ഷ സമർപ്പിച്ചവരിൽ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർ അന്നേ ദിവസം ആസ്ഥാന ഓഫീസിലും  മറ്റു ജില്ലയിൽ താമസിക്കുന്നവർ മൂന്നിനോ അതിനുമുമ്പോ സമീപ ജില്ലാ/റീജണൽ ഓഫീസിലും ഹാജരായ പ്രമാണപരിശോധനാ നടപടി  പൂർത്തിയാക്കണം.

ഭൂജല വകുപ്പിൽ കാറ്റഗറി നമ്പർ 248/18 ഡ്രില്ലിങ്‌ അസിസ്റ്റന്റ്  തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ആവശ്യമായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന  ഫെബ്രുവരി 5, 6, 8 തിയതികളിൽ പിഎസ്‌ സി ആസ്ഥാന ഓഫീസിൽ നടത്തും.

പൊതുപ്രാഥമിക പരീക്ഷാ തിയതി
എസ്എസ്എൽസി  വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ പൊതു പ്രാഥമിക പരീക്ഷാ തിയതിയായി. നാല് ഘട്ടങ്ങളിലായാണ് പരീക്ഷ നിശ്ചിയിച്ചിട്ടുള്ളത്. 2021 ഫെബ്രുവരി 20, 25, മാർച്ച് 6, 13  തിയതികളിലാകും പരീക്ഷകൾ . ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും.

പരീക്ഷാ  തിയതി, പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രം എന്നിവയുടെ വിശദാംശം അഡ്മിഷൻ ടിക്കറ്റിൽ ലഭിക്കും. പരീക്ഷയുടെ സിലബസ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ വിജ്ഞാപനം ചെയ്ത് ഇതേയോഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെടും. അതാത് തസ്തികക്ക് വേണ്ടിയുള്ള പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും.

പത്താം ക്ലാസ് വരെ യോഗ്യതയുള്ള പൊതു പ്രാഥമിക പരീക്ഷകൾക്കായി 2021 ജനുവരി 16ന്‌  പുതുക്കി പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ എല്ലാ തസ്തികകളും പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെടും.

പ്ലസ്ടുതലം

2021 ഏപ്രിൽ മാസം നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പ്ലസ്ടുതല പൊതുപ്രാഥമിക പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുളള തസ്തികകളുടെ വിവരങ്ങളും പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൺഫർമേഷൻ പ്രക്രിയ തുടങ്ങിയിട്ടുണ്ട്‌. 2021 ഫെബ്രുവരി 9 വരെ ഉദ്യോഗാർഥികൾക്ക്  പരീക്ഷയിലേക്ക് കൺഫർമേഷൻ നൽകാം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ ഓരോന്നിനും പ്രത്യേകം കൺഫർമേഷൻ നൽകേണ്ടതും ചോദ്യപേപ്പർ മാധ്യമം സംബന്ധിച്ച വിവരം വളരെ ശ്രദ്ധയോടെ നൽകേണ്ടതുമാണ്.

ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും

വിവിധ കമ്പനികൾ/ബോർഡ്/കോർപറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള പട്ടികജാതി (കാറ്റഗറി നമ്പർ 250/19), എൽസിഎഐ(കാറ്റഗറി നമ്പർ 252/19), എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 253/19), കാറ്റഗറി നമ്പർ 254/19 എസ്സിസിസി എന്നീ എൻസിഎ തെരഞ്ഞെടുപ്പുകളിലേക്കുള്ള ശാരീരിക അളവെടുപ്പ്, സൈക്ലിങ് ടെസ്റ്റ് എന്നിവയും  ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 561/19), കാറ്റഗറി നമ്പർ 564/19 എൽസി/എഐ എന്നീ തെരഞ്ഞെടുപ്പുകളിലേക്കുള്ള സൈക്ലിങ് ടെസ്റ്റ് എന്നിവ ജനുവരി 27ന്‌ രാവിലെ ഏഴ്‌ മുതൽ പിഎസ്‌ സി ആസ്ഥാന ഓഫീസിൽ നടത്തും.

വകുപ്പുതല പരീക്ഷ
വകുപ്പുതല പരീക്ഷ ജൂലൈ 2020 വിജ്ഞാപനത്തിന്റെ ഭാഗമായി കേരള ജയിൽ വകുപ്പിലെ ജയിൽ ഓഫീസേഴ്സിനായുള്ള പ്രായോഗിക പരീക്ഷ (പേപ്പർ‐3)  ജനുവരി 27 മുതൽ തിരുവനന്തപുരം മൂക്കുന്നിമല ഫയറിങ്‌ റേഞ്ചിൽ രാവിലെ 6.30 മുതൽ നടത്തും. വ്യക്തിഗത മെമ്മോ, പ്രൊഫൈൽ മെസ്സേജുകൾ എന്നിവ  ലഭിച്ചിട്ടില്ലായെങ്കിൽ വകുപ്പുതല ജോയിന്റ് സെക്രട്ടറിയെ ബന്ധപ്പെടണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top