19 April Friday

33 തസ്‌തികയിൽ 
പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

33 തസ്‌തികയിൽ പിഎസ്‌ സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 437/2022 മുതൽ 480/2022 വരെയാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഗസറ്റ്‌ തീയതി  15.11.2022. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി  ഡിസംബർ 14. തസ്‌തികകളുടെ വിവരം ജനറൽ റിക്രൂട്ട്മെന്റ്  : കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മെക്കാനിക്കൽ എൻജിനിയർ, കേരളത്തിലെ സർവകലാശാലകളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്റ്റ്യൻ കൺവെർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ദ റെക്കമൻഡഡ് കമ്യൂണിറ്റീസിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരളയിൽ മെക്കാനിക്കൽ ഓപ്പറേറ്റർ, കേരള സംസ്ഥാന ഹാൻഡ് ലൂം ഡവലപ്മെന്റ് കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ്. ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക്‌ സൂപ്രണ്ട്, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിങ്) വകുപ്പിൽ ലൈൻമാൻ, വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ മെക്കാനിക്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് : എൻജിനിയർ ഇൻ ചാർജ് (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ (1. അഗദതതന്ത്ര, വിധി ആയുർവേദ 2. ശാലാക്യതന്ത്ര)–- പട്ടികജാതി/പട്ടികവർഗം, നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് –- സീനിയർ (പട്ടിക വർഗം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ –-കെമിസ്ട്രി (പട്ടികവർഗം), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ –- ഫിസിക്സ് (പട്ടികവർഗം), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗം –- വിമുക്തഭടന്മാർ മാത്രം), വാച്ച്മാൻ (പട്ടികജാതി/പട്ടികവർഗം). ജില്ലാതലം: ലിഫ്റ്റ് ഓപ്പറേറ്റർ (പട്ടികവർഗം). എൻസിഎ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസർ (റേഡിയോ ഡയഗ്നോസിസ്)–- (വിശ്വകർമ), ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ്)–- (മുസ്ലിം, എൽസി/എഐ), പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) –- (എസ് സിസിസി, പട്ടികവർഗം). ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ (അറബിക്) –- (പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം)–- (പട്ടികജാതി, മുസ്ലിം, എൽസി/എഐ, പട്ടികവർഗം, വിശ്വകർമ, എസ്ഐയുസി നാടാർ, എസ് സിസിസി, ധീവര), മെയിൽ വാർഡൻ –-(എസ്ഐയുസി നാടാർ, മുസ്ലിം, ഒബിസി), ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) –- വിമുക്തഭടന്മാർ മാത്രം (പട്ടികജാതി, മുസ്ലിം).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top