29 March Friday

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ആനിമൽ ആൻഡ് ഫിഷറി സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ്  ആനിമൽ ആൻഡ് ഫിഷറി സയൻസിൽ അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, ഡെയ്റി ടെക്നോളജി, ഫിഷറി സയൻസ് പഠനവകുപ്പുകളിലാണ് ഒഴിവ്. അസി. പ്രൊഫസർ 42 ഒഴിവ്, യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം.  പ്രായം 35ൽ കൂടരുത്. പിഎച്ച്ഡി അഭിലഷണീയം. അസോസിയറ്റ് പ്രൊഫസർ 20 ഒഴിവ്.കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി. ഉയർന്ന പ്രായം 40ൽ. പ്രൊഫസർ 09 ഒഴിവ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കാൻ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണം.
ഉയർന്ന പ്രായം 45. യോഗ്യത സംബന്ധിച്ച് വിശദവിവരം website ൽ ലഭിക്കും.അപേക്ഷാഫീസ് 1000രൂപ. എസ്സി/എസ്ടി/അംഗപരിമിതർക്ക് 250 രൂപ. www.wbuafscl.ac.in   www.wbuafscl.ac.in   വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 12 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top