26 September Tuesday

ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്്

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്് (എക്സിക്യൂട്ടീവ്) ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1054 ഒഴിവുണ്ട്. കേരളത്തിൽ 49 ഒഴിവുണ്ട്.
യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അപേക്ഷിക്കുന്നിടത്തെ പ്രാദേശിക ഭാഷ അറിയണം. ഉയർന്ന പ്രായം 27. നിയമാനുസൃത ഇളവ് ലഭിക്കും. പരീക്ഷക്ക് തെരഞ്ഞെടുത്ത കേന്ദ്രത്തിലെ ഒഴിവിലേക്ക് മാത്രമേ നിയമനം ലഭിക്കൂ. രാജ്യത്ത് 34 പരീക്ഷാകേന്ദ്രമാണുള്ളത്.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം പിന്നീട് മാറ്റാനാകില്ല. രണ്ട്് ഘട്ടങ്ങളിലായുള്ള പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
50 രൂപയാണ് അപേക്ഷാഫീസ്. എസ്സി/എസ്ടി/ വിമുക്തഭടർ/ വനിതകൾ ഫീസടയ്ക്കേണ്ടതില്ല.  www.mha.gov.in/ www.ncs.gov.in വഴി ഒാൺലൈനായി അപേക്ഷിക്കണം. അവസാന തിയതി നവംബർ 10. വിശദവിവരം വെബ്സൈറിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top