29 March Friday

നോർത്ത്‌ ഈസ്‌റ്റ്‌ ഫ്രോണ്ടിയർ റെയിൽവേയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020

അപ്രന്റിസ്‌
നോർത്ത്‌ ഈസ്‌റ്റ്‌ ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ്‌ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. 4499 ഒഴിവുണ്ട്‌. മെഷീനിസ്‌റ്റ്‌,  വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്‌, ഇലക്ട്രീഷ്യൻ, റെഫ്രിജറേഷൻ ആൻഡ്‌ എസി മെക്കാനിക്‌, ലൈൻമാൻ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ ഇലക്ടോണിക്‌ സിസ്‌റ്റം മെയിന്റനൻസ്‌, മേസൺ, കാർപന്റർ, പെയിന്റർ, ഫിറ്റർ സ്‌ട്രക്‌ചറൽ, മെഷീനിസ്‌റ്റ്‌(ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക്‌ ട്രേഡുകളിലാണ്‌ ഒഴിവ്‌. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ്‌ ജയിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡ്‌ സർടിഫിക്കറ്റ്‌. 15 വയസ്സ്‌ പൂർത്തിയാകണം. 24 വയസ്സിൽ കൂടാൻ പാടില്ല. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന യോഗ്യതാ പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. www.nfr.indianrailways.gov.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്‌തംബർ 15.
സൗത്ത്‌ ഈസ്‌റ്റ്‌ സെൻട്രൽ റെയിൽവേയിൽ ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂർ ഡിവിഷനിൽ അപ്രന്റിസ്‌ ഒഴിവുണ്ട്‌. 432 ഒഴിവുണ്ട്‌. കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌, സ്‌റ്റെനോഗ്രാഫർ(ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണികസ്‌ മെക്കാനിക്‌, ആർഎസി മെക്കാനിക്‌, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപന്റർ, മെഷീനിസ്‌റ്റ്‌, ടർണർ, ഷീറ്റ്‌മെറ്റൽ വർക്കർ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ഉയർന്ന പ്രായം 24. https://apprenticeshipindia.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 30.
കൊച്ചിൻ ഷിപ്‌യാർഡിൽ ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌, ടെക്‌നീഷ്യൻ(ഡിപ്ലോമ) അപ്രന്റിസ്‌ ഒഴിവുണ്ട്‌. ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ ഇലക്ട്രിക്കൽ 12, മെക്കാനിക്കൽ 20, ഇലക്ട്രോണിക്‌സ്‌ 5, സിവിൽ 14, കംപ്യൂട്ടർ സയൻസ്‌/കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ എൻജിനിയറിങ്‌/ഐടി 4, സേഫ്‌റ്റി 4, മറൈൻ 4, നാവൽ ആർകിടെക്‌ചർ ആൻഡ്‌ ഷിപ്‌ബിൽഡിങ്‌ 4 എന്നിങ്ങനെയും ടെക്‌നീഷ്യൻ അപ്രന്റിസ്‌ വിഭാഗത്തിൽ ഇലക്ട്രിക്കൽ 15, മെക്കാനിക്കൽ 20, ഇലക്ട്രോണിക്‌സ്‌ 8, ഇൻസ്‌ട്രുമെന്റേഷൻ 4, സിവിൽ 10, കംപ്യൂട്ടർ 5, കൊമേഴ്‌സ്യൽ പ്രാക്ടീസ്‌ 10 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എൻജിനിയറിങ്‌, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  
ഓൺലൈനായി www.mhrdnats.gov.in‌ വഴി സെപ്‌തംബർ എട്ട്‌വരെ അപേക്ഷിക്കാം.  വിശദവിവരത്തിന്‌ www.cochinshipyard.com 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top