28 March Thursday

കൊച്ചി കപ്പല്‍ശാലയില്‍ അസി. ജനറല്‍ മാനേജര്‍, അസി. മാനേജര്‍ ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 22, 2017

കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (മറൈന്‍), അസി. മാനേജര്‍ (ഫിനാന്‍സ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍:
ഒരു ഒഴിവ്
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. സിഎ അല്ലെങ്കില്‍ ഐസിഡബ്ള്യുഎ ഫൈനല്‍ പരീക്ഷ പാസാകണം. 15 വര്‍ഷ ജോലിപരിചയം. 50 വയസ്സ് കവിയരുത്.
അസി. ജനറല്‍ മാനേജര്‍ (മറൈന്‍): ഒരു ഒഴിവ്. ഒബിസി.

മറൈന്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് നടത്തുന്ന ഒരുവര്‍ഷ ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനിയറിങ് കോഴ്സ് പാസാകണം. 15 വര്‍ഷ ജോലി
പരിചയം. 53 വയസ്സ് കവിയരുത്.

അസി. മാനേജര്‍ (ഫിനാന്‍സ്):
ഒരു ഒഴിവ്.
ബിരുദവും സിഎ അല്ലെങ്കില്‍ ഐസിഡബ്ള്യുഎ ഫൈനല്‍ പരീക്ഷ പാസാകണം. അല്ലെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ) ബിരുദം.
www.cochinshipyard.com  വെബ്സൈറ്റിലുടെ 28നകം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top