26 April Friday

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 53 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. മൂന്ന് വിജ്ഞാപനങ്ങളിലാണ് അവസരം.  CRPD/SCO 2021 - 22/26 എന്ന വിജ്ഞാപനത്തിലെ ഒഴിവുകള്‍ റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവ കരാറടിസ്ഥാനത്തിലുമാണ്.  അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാര്‍കോം)- 2 ഒഴിവ്‌. യോഗ്യത മാര്‍ക്കറ്റിങ് എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം. എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം  35 .  സീനിയര്‍ എക്‌സിക്യൂട്ടീവ് (ഡിജിറ്റല്‍ മാര്‍ക്കറ്റിങ്)- ഒരൊഴിവ്‌. യോഗ്യത  മാര്‍ക്കറ്റിങ് എംബിഎ/പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 30. -  സീനിയര്‍ എക്‌സിക്യൂട്ടീവ് (പബ്ലിക് റിലേഷന്‍)- ഒരൊഴിവ്‌. യോഗ്യത എംബിഎ/പിജിഡിഎം/മാസ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 30 .   അസിസ്റ്റന്റ് മാനേജര്‍ (നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്) 15. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദം. സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റിന്റെ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് വേണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം  40 .  അസിസ്റ്റന്റ് മാനേജര്‍ (റൗട്ടിങ് ആന്‍ഡ് സ്വിച്ചിങ്) 33 ഒഴിവ്‌. ഏതെങ്കിലും വിഷയത്തിലെ ബിരുദം, ബന്ധപ്പെട്ട മേഖലയിലെ തത്തുല്യ സര്‍ട്ടിഫിക്കേഷന്‍ വേണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായം 40.     മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്- ഒരൊഴിവ്‌ യോഗ്യത മാര്‍ക്കറ്റിങ്ങില്‍ എംബിഎ. ബിരുദാനന്തരബിരുദം/ഡിപ്ലോമ. പ്രായം 30–- -40. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും  www.sbi.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top