25 April Thursday

ഫെഡറൽ ബാങ്കിൽ ബാങ്ക്‌മാൻ, പാർട്ട്ടൈം സ്വീപ്പർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

ഫെഡറൽ ബാങ്കിൽ  ബാങ്ക്‌മാൻ, പാർട്‌ടൈം സ്വീപ്പർ തസ്‌തികകളിൽ ഒഴിവുണ്ട്‌.  ബാങ്ക്‌മാൻ യോഗ്യത എസ്‌എസ്‌എൽസി. കംപ്യൂട്ടറിൽ എംഎസ്‌ ഓഫീസ്‌. അംഗീകൃത ഡ്രൈവിങ്‌ ലൈസൻസുള്ളവർക്ക്‌ പരിഗണന.  ബിരുദം യോഗ്യതയുള്ളവർ അപേക്ഷിക്കരുത്‌.  2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ യോഗ്യത, പ്രായം കണക്കാക്കുന്നത്‌. പ്രായം 18–-20. ഒന്നരമണിക്കുർ സമയത്തെ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. പത്താം ക്ലാസ്സ്‌ ജയിക്കാത്തവരാണ്‌  പാർട്‌ടൈം സ്വീപ്പർ  തസ്‌തികയിൽ അപേക്ഷിക്കേണ്ടത്‌. നിയമനം ലഭിക്കേണ്ട ബ്രാഞ്ചിന്റെ 20 കിലോമീറ്റർ പരിധിയിയിൽ സ്ഥിരതാമസക്കാരാകണം. പ്രായം 35–-55.     ഇരുതസ്‌തികകളിലേക്കും മാർച്ച്‌ ഒന്നുമുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 30. വിശദവിവരത്തിന്‌ www.federalbank.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top