19 April Friday

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 756 അപ്രന്റിസ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. യോഗ്യതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയിൽനിന്നാണ്‌  തെരഞ്ഞെടുപ്പ്.  കാരിയേജ് റിപ്പയര്‍ വര്‍ക്ഷോപ്പ്, ഭുവനേശ്വര്‍ -190, ഖുര്‍ഡ റോഡ് ഡിവിഷന്‍- 237, വാള്‍ടെയ്ര്‍ ഡിവിഷന്‍ -263, സാംബല്‍പുര്‍ ഡിവിഷന്‍ -66 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ജിആന്‍ഡ്ഇ), ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, വയര്‍മാന്‍, കാര്‍പന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പെയിന്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്),  ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), കാര്‍പന്റര്‍, പ്ലംബര്‍, മേസണ്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്. യോഗ്യത: പത്താം ക്ലാസ് ജയിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/എസ്‌സിവിടി സര്‍ട്ടിഫിക്കറ്റ്. പ്രായം: 15-–-24. അപേക്ഷാഫീസ്: നൂറ്‌ രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. അവസാന തീയതി മാര്‍ച്ച് ഏഴ്. വിശദവിവരങ്ങള്‍ക്ക്‌  www.rrcbbs.org.in .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top