25 April Thursday

ഡഫേദാര്‍ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Tuesday Feb 22, 2022

ഇടുക്കി ജില്ലയിൽ ജുഡീഷ്യൽ (സിവിൽ) വകുപ്പിൽ കാറ്റഗറി നമ്പർ 246/2020 ഡഫേദാർ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 108/2021 ഫുൾടൈം ജൂനിയർ ലാംഗ്വേജ്ടീച്ചർ (അറബിക്) എൽപിഎസ് ഒന്നാം എൻസിഎ എൽസി/എഐ അഭിമുഖം നടത്തും. വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 462/2019 സാർജന്റ് ഒന്നാം എൻസിഎ പട്ടികജാതി, കാസർകോട്‌ ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ362/2018, 363/2018, 364/2018 ലോവർ ഡിവിഷൻ ക്ലാർക്ക്  കന്നഡയും മലയാളവും അറിയുന്നവർ  രണ്ടാം എൻസിഎ എൽസി/എഐ, ഹിന്ദുനാടാർ, എസ്ഐയുസി നാടാർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വിവിധ തസ്‌തികകളിൽ  വിജ്ഞാപനം 
പ്രസിദ്ധീകരിക്കും ജനറൽ സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (വേദാന്ത), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (ന്യായ), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ്‌ എൻജിനിയർ (സിവിൽ)(തസ്തികമാറ്റം മുഖേന), ജൂനിയർ ഇൻസ്ട്രക്ടർ (അരിത്തമാറ്റിക് കം ഡ്രോയിങ്), ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ മെക്കാനിക്), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ), ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), ജനറൽ മാനേജർ, ജൂനിയർ ലാബ് അസിസ്റ്റന്റ്, കോൾക്കർ, ജൂനിയർ സൂപ്പർവൈസർ (കാന്റീൻ), ടെക്നീഷ്യൻ ഗ്രേഡ് രണ്ട്‌ (റഫ്രിജറേഷൻ മെക്കാനിക്) പാർട്ട്  ഒന്ന്‌, രണ്ട്‌ (ജനറൽ, സൊസൈറ്റി കാറ്റഗറി), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ പാർട്ട് ഒന്ന്‌, രണ്ട്‌ (ജനറൽ, സൊസൈറ്റി കാറ്റഗറി), ഡ്രൈവർ ഗ്രേഡ്  രണ്ട്‌ പാർട്ട് ഒന്ന്‌, രണ്ട്‌, മൂന്ന്‌ (ജനറൽ, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി), ഫാക്ടറി മാനേജർ, ടൈപ്പിസ്റ്റ്, പിഎസ് ടു മാനേജിങ് ഡയറക്ടർ പാർട്ട് ഒന്ന്‌ (ജനറൽ കാറ്റഗറി), ഡ്രൈവർ പാർട്ട് ഒന്ന്‌, രണ്ട്‌(ജനറൽ, സൊസൈറ്റി കാറ്റഗറി), ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്  രണ്ട്‌/ക്ലർക്ക് ഗ്രേഡ് ഒന്ന്‌/ടൈം കീപ്പർ ഗ്രേഡ് രണ്ട്‌/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക്. ജനറൽ ജില്ലാതലം ബീറ്റ് ഫോറസ്റ്റ് ഓഫീസർ നേരിട്ടും തസ്തികമാറ്റം മുഖേനയും. സ്പെഷ്യൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം അഗ്രികൾച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ, സീനിയർ സൂപ്രണ്ട്, ജൂനിയർ റിസർച്ച് ഓഫീസർ, സെക്യൂരിറ്റി ഗാർഡ്. എൻസിഎ സംസ്ഥാനതലം അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി)  ഒബിസി, അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോസർജറി) ഈഴവ/ബില്ലവ/തിയ്യ, അസിസ്റ്റന്റ് പ്രൊഫസർ (നെഫ്രോളജി) മുസ്ലീം, അസിസ്റ്റന്റ് പ്രൊഫസർ (കാർഡിയോളജി) ഈഴവ/ബില്ലവ/തിയ്യ, ഒബിസി, അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) എൽ.സി./എ.ഐ., ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൻ ഇഫക്ട്സ്) ഈഴവ/തിയ്യ/ബില്ലവ, ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്  മുസ്ലിം. എൻസിഎ ജില്ലാതലം എക്സൈസ് വകുപ്പിൽ ഡ്രൈവർ എൻസിഎ ഹിന്ദുനാടാർ. കൂടുതൽ വിവരം 2022 മാർച്ച്  ഒന്ന്‌  ലക്കം പിഎസ്‌സി ബുള്ളറ്റിനിൽ ലഭിക്കും.   വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കേരള പബ്ലിക് സര്‍വീസ് കമീഷന്റെ 65–-ാമത് വാര്‍ഷിക റിപ്പോര്‍ട്ട് (2020–-21 വര്‍ഷത്തെ)  കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‌  ചെയര്‍മാന്‍ അഡ്വ. എം കെ  സക്കീര്‍ സമര്‍പ്പിച്ചു.  991 തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഈ കാലഘട്ടത്തില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് നിയന്ത്രണങ്ങളു ണ്ടായിരുന്നെങ്കിലും 22784 പേരെ നിയമന ശുപാര്‍ശ ചെയ്തു. 392 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.  അഭിമുഖം കേരള സംസ്ഥാന ആസൂത്രണബോര്‍ഡില്‍ ചീഫ് (ഇവാല്യുവേഷന്‍ ഡിവിഷന്‍) (കാറ്റഗറി നമ്പർ 384/2019) തസ്തികയിലേക്ക്  ഫെബ്രുവരി 23 ന് രാവിലെ 9.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.ഫോൺ: 0471 2546447.  മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 307/2019 , 354/2019 സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/ കാര്‍ട്ടോഗ്രാഫര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ് (എന്‍സിഎ പട്ടികവര്‍ഗം )  തസ്തികകളിലേക്ക്  മാര്‍ച്ച് രണ്ടിന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.ഫോൺ: 0471 2546418.  പ്രമാണപരിശോധന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 534/2017 അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  തസ്തികയിലേക്ക് ഫെബ്രുവരി 19, 21 തീയതികളില്‍  ആസ്ഥാന ഓഫീസില്‍വച്ചും  19 ന്  എറണാകുളം ജില്ലാ ഓഫീസില്‍വച്ചും പ്രമാണപരിശോധന നടത്തും. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡില്‍ കാറ്റഗറി നമ്പര്‍ 388/2019 ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് രണ്ട്‌ (മെക്കാനിക്കല്‍) തസ്തികയിലേക്ക്   21, 22, 23 തീയതികളില്‍ രാവിലെ 10.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ പ്രമാണപരിശോധന നടത്തും.  ഒഎംആര്‍ പരീക്ഷ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം കാറ്റഗറി നമ്പര്‍ 384/2020, കാറ്റഗറി നമ്പര്‍ 446/2019 എന്‍സിഎ എസ്ഐയുസി  നാടാര്‍ (കാസര്‍കോട്‌), കാറ്റഗറി നമ്പര്‍ 447/2019 എന്‍സിഎ ഹിന്ദുനാടാര്‍ (കണ്ണൂര്‍) തസ്തികകളിലേക്ക്   22 ന് പകൽ 2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും. എക്സൈസ് വകുപ്പില്‍ സിവില്‍ കാറ്റഗറി നമ്പര്‍ 120/2019 എക്സൈസ് ഓഫീസര്‍  തസ്തികയിലേക്ക്   26 ന് പകൽ 2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ലീഗല്‍ മെട്രോളജി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 274/2020 ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് (പ്ലസ്ടുതല മുഖ്യപരീക്ഷ)  28 ന് പകൽ  2.30 മുതല്‍ 4.30 വരെ ഒഎംആര്‍ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top