20 April Saturday

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിൽ അപേക്ഷക്ഷണിച്ചു.

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിൽ അപേക്ഷക്ഷണിച്ചു. 02/2020 ബാച്ചിലേക്കാണ് അപേക്ഷക്ഷണിച്ചത്. ആകെ 37 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോലിയിൽ പ്രവേശിച്ചാൽ സ്ഥാനക്കയറ്റം ലഭിക്കുന്ന തസ്തികയാണിത്. 2020 ആഗസ്തിലാണ് കോഴ്സ് തുടങ്ങുക. എഴുത്ത്പരീക്ഷ, ശാരീരീകക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത: പത്താം ക്ലാസ്സ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ(റേഡിയോ/പവർ) എൻജിനിയറിങിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ത്രിവത്സര ഡിപ്ലോമ. എസ്്‌സി/എസ്ടി/ദേശീയതലത്തിൽ മികവ് തെളിയിച്ച കായികതാരങ്ങൾ/ സർവീസിനിടെ മരിച്ച കോസ്റ്റ് ഗാർഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 55 ശതമാനം മാർക്ക്മതി. പ്രായം 18‐22. 1998 ആഗ്ത് ഒന്നിനും 2002 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം 157 സെ.മീ, കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച് തൂക്കം, മികച്ച കാഴ്ചശക്തി വേണം. ഹൃദ്രോഗം, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദങ്ങൾ, വെരിക്കോസ് വെയിൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാകില്ല.www. joinindian coastguard.gov.in വഴി ഓൺലൈനായി മാർച്ച് 16 മുതൽ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊൽക്കത്ത, നോയ്ഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാനടപടി പൂർത്തിയായാൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. അപേക്ഷ സമർപ്പിച്ചാൽ മൂന്ന് പ്രിന്റ് എടുക്കണം. ഉദ്യോഗാർഥികൾക്ക് സ്വന്തം ഇ മെയിലും മൊബൈൽ നമ്പറും വേണം. എല്ലാ അറിയിപ്പും ഇ മെയിൽ വഴിയാകും. പരീക്ഷക്കുള്ള ഇ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഏപ്രിൽ 9‐16 തിയതികൾക്കുള്ളിൽ കോസ്റ്റ് ഗാർഡിന്റെ website ൽനിന്നെടുക്കണം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 21.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top