20 April Saturday

സേനയിൽ ചേരാം

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നാവിക അക്കാദമി (എൻഎ) പ്രവേശനത്തിന് 415 ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 360 ഒഴിവാണുള്ളത്(ആർമി‐ 208, നേവി‐ 60, എയർഫോഴ്‌സ് ‐92). നാവൽ അക്കാദമിയിൽ 55 (10+2 Cadet Entry Scheme  ഒഴിവുണ്ട്. 1999 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച പ്ലസ്ടു വിജയിച്ച അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ആർമി ഒഴിച്ച് ബാക്കിയുള്ളതിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു തലത്തിൽ ഫിസിക്‌സും മാത്‌സും പഠിക്കണം. www.upsconline.nic. in-എന്ന website ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി അഞ്ച് വൈകിട്ട് ആറ്.  ഏപ്രിൽ 22നാണ് പരീക്ഷ. മാത്തമാറ്റിക്‌സ് 300 മാർക്കിന്റെയും ജനറൽ എബിലിറ്റി 600 മാർക്കിന്റെയും ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. രണ്ടരമണിക്കൂർ വീതം ആകെ അഞ്ചുമണിക്കൂറാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്. അപേക്ഷാഫീസ് നൂറുരൂപ. വിശദവിവരത്തിന് www.upsc.gov.inwww.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top