26 April Friday

ഐഐടിയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. പഞ്ചാബിലെ റോപാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ രജിസ്ട്രാർ ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. അസിസ്റ്റന്റ് പ്രൊഫസറായി കുറഞ്ഞത് 15 വർഷത്തെ പരിചയം. നിയമം/ മാനേജ്‌മെന്റ്/ എൻജിനിയറിങ് ബിരുദവും ഭരണപരിചയവും അഭിലഷണീയം. പ്രായം 57 വയസ്സിൽ താഴെ.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒമ്പത് വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും ഫീസ് നൂറു രൂപയുടെ ഡിഡി സഹിതം The Joint Registrar(Establishment|), Recruitment Cell Room No 125, Indian Institute of Technology Ropar, Nangal Road, Rupnagar-140001 എന്ന വിലാസത്തിൽ ഫെബ്രുവരി 16 ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം. വിശദവിവരം www.iitrpr.ac.in
www.iitrpr.ac.in
തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, രജിസ്ട്രാർ തസ്തികകളിൽ ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ ഒഴിവ് കെമിസ്ട്രി, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്‌സ് വിഷയങ്ങളിലാണ്.  ഇരുതസ്തികകളിലേക്കും യോഗ്യത ഒന്നാം ക്ലാസോടെ പിഎച്ച്ഡി. അസിസ്റ്റന്റ് പ്രൊഫസർക്ക് ഇൻഡസ്ട്രിയൽ/ റിസർച്ച്/ അധ്യാപനം മേഖലകളിൽ മൂന്ന് വർഷത്തെ പരിചയം. അസോസിയറ്റ് പ്രൊഫസർക്ക് ആറ് വർഷ പരിചയവും വേണം. പ്രായം അസിസ്റ്റന്റ് പ്രൊഫസർക്ക് 38 വയസ്സിൽതാഴെയും അസോസിയറ്റ് പ്രൊഫസർക്ക് 45 വയസ്സിൽ താഴെയും. രജിസ്ട്രാർ ഒരു ഒഴിവുണ്ട്. ഉയർന്ന പ്രായം 50. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.അസിസ്റ്റന്റ് പ്രൊഫസറായി കുറഞ്ഞത് 15 വർഷത്തെ പരിചയം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 12. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഒപ്പിട്ട് ഫെബ്രുവരി  19നുള്ളിൽ The Registrar(I/C), IIT Tirupati, Renigunta Road, Tirupathi-517506, Chittoor Dt, India എന്ന വിലാസത്തിൽ ഫെബ്രുവരി 19നകം ലഭിക്കണം. വിശദവിവരത്തിന് - www.iittp.ac.in
ജമ്മു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലായി 62 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രാർ01, ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയർ01, അസിസ്റ്റന്റ് ലൈബ്രേറിയൻ01, സ്‌പോർട്‌സ് ഓഫീസർ01, സ്റ്റുഡന്റ് കൗൺസലർ ആൻഡ് സ്റ്റുഡന്റ്‌സ് ഔട്ട് റീച്ച് കോ ഓഡിനേറ്റർ01, അസിസ്റ്റന്റ് രജിസ്ട്രാർ05, മെഡിക്കൽ ഓഫീസർ എൻപിഎ01, സെക്യൂരിറ്റി ഓഫീസർ01, ടെക്‌നിക്കൽ ഓഫീസർ01, ജൂനിയർ സൂപ്രണ്ടന്റ്02, ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ്/ ജൂനിയർ എൻജിനിയർ11, അസിസ്റ്റന്റ് സെക്യൂരിറ്റി ആൻഡ് ഫയർ ഇൻസ്‌പെക്ടർ01, ഹോസ്പിറ്റൽ നേഴ്‌സ്01, അസിസ്റ്റന്റ് സ്‌പോർട്‌സ് ഓഫീസർ/ പിടിഐ01, കെയർടേക്കർ കം മാനേജർ01, മെസ് മാനേജർ/ അസി. ഹോസ്പിറ്റാലിറ്റി ആൻഡ് സർവീസ് മാനേജർ01, അസിസ്റ്റന്റ് വർക്‌ഷോപ്പ് സൂപ്രണ്ടന്റ്01, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്/ സീനിയർ മെക്കാനിക്10, സീനിയർ അസിസ്റ്റന്റ്(സ്‌റ്റെനോഗ്രാഫർ)01, സീനിയർ അസിസ്റ്റന്റ്01, ജൂനിയർ അസിസ്റ്റന്റ്(അഡ്മിനിസ്‌ട്രേഷൻ)/ ജൂനിയർ അസിസ്റ്റന്റ്(അക്കൗണ്ട്‌സ്)/ ജൂനിയർ അസിസ്റ്റന്റ്(കെയർടേക്കർ)18 ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷ/ ട്രേഡ് ടെസ്റ്റ്/ കംപ്യൂട്ടർ ടെസ്റ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിനും അപേക്ഷിക്കാനും www.iitjammu.ac.in, www.apply.iitjammu.ac.in ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 23. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കാനുള്ള അവസാന തിയതി ജനുവരി 29.
മദ്രാസ് ഐഐടിയിൽ വിവിധ പഠനവകുപ്പുകളിൽ  പ്രൊഫസർ തസ്തികയിൽ അവസരം. ബയോടെക്‌നോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും(തത്തുല്യം) പിഎച്ച്ഡിയും പത്ത് വർഷത്തെ പരിചയവും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിനും അപേക്ഷിക്കാനും Dean (administration), IIT Madras, Chennai-600036 എന്നവിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 29.
ഡൽഹി ഐഐടി  ഗ്രൂപ്പ് ബി, സി തസ്തികകളിലായി 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ, സീനിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ടന്റ്, കെയർടേക്കർ കം മാനേജർ, മെസ് മാനേജർ, കെയർടേക്കർ, സെക്യൂരിറ്റി ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് കെയർ ടേക്കർ, അസിസ്റ്റന്റ് മെസ് മാനേജർ, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) തസ്തികകളിലാണ് ഒഴിവ്.www.iitd.ac.in എന്ന website  വഴി ഓൺലൈനായി ജനുവരി 30നുള്ളിൽ രജിസ്റ്റർചെയ്യണം. തുടർന്ന് അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം  Recruitment Cell, Room No 207/C-7, Dy Director(Ops)'s Office, IIT Delhi, Hauzkhas, New Delhi-110016  എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിനകം ലഭിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top