25 April Thursday

ദേശീയപാത അതോറിറ്റിയില്‍ സൈറ്റ് എന്‍ജിനിയര്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

നാഷണല്‍ ഹൈവേ അതോറിറ്റി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രൊജക്ട് ഓഫീസുകളിലേക്ക് സൈറ്റ് എന്‍ജിനിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 ഒഴിവാണ് ഉള്ളത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മൊത്തശമ്പളം 50,000 രൂപ. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 30. അപേക്ഷകരെ പരിചയത്തിന്റെയും അധികയോഗ്യതയുടെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തശേഷം ഇന്റര്‍വ്യൂവിന് വിളിക്കും. അപേക്ഷകര്‍ നിശ്ചിത ഫോര്‍മാറ്റില്‍ യോഗ്യതയുടെയും പരിചയത്തിന്റയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്ട്രേഡ്/ സ്പീഡ്പോസ്റ്റില്‍ അയക്കണം. വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും www.nhai.org സന്ദര്‍ശിക്കുക what is new സെക്ഷനില്‍ ലഭ്യമാകും.
അപേക്ഷ ചീഫ് ജനറല്‍മാനേജര്‍ (ടെക്) ആന്‍ഡ് റീജണല്‍ ഓഫീസര്‍, ചെന്നൈ റീജണല്‍ ഓഫീസ്, SRI-34 (SP), ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഗുണ്ടി, ചെന്നൈ, തമിഴ്നാട്- പിന്‍ 600032. ഫോണ്‍: 044 2252635, എമഃ: 044 22252636,  Fax: 044 22252636,  Email: rochenhai@nhai.org

ആര്‍മിയില്‍ എന്‍സിസി
ഇന്ത്യന്‍ ആര്‍മിയില്‍ എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചേരാം. പക്ഷേ അവിവാഹിതകള്‍ ആയിരിക്കണം. യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കും അപേക്ഷിക്കാം. വയസ് 2018 ജനുവരിയില്‍ 19നും 25നും മധ്യേ.  1993 ജനുവരി രണ്ടിന് മുമ്പോ 1999 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം. ഒഴിവുകള്‍ എന്‍സിസി മെന്‍ (50), എന്‍സിസി വുമെന്‍ (4). ഉയരം പുരുഷന്മാര്‍ക്ക് 157.5 സെ. മീ. സ്ത്രീകള്‍ക്ക് 152 സെ. മീ. പത്തുവര്‍ഷത്തേക്കാണ് നിയമനമെങ്കിലും നീട്ടിനല്‍കാന്‍ സാധ്യതയുണ്ട്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രവേശന നടപടികളിലൂടെയാണ് നിയമനം. ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. www.joinindian army.nic.in ആഗസ്ത് 23.

ഐഐടിയില്‍
ലാബ് അസിസ്റ്റന്റ്
കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് ക്യാമ്പസില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലാബ് അസിസ്റ്റന്റുമാരുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാര്‍ക്കോടെ എംഎസ്സി (CS/IT)-, എംസിഎ, ബിടെക് (CSE,IT,EC) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ആഗസ്ത് 25ന് രാവിലെ 9.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. സ്ഥലം തിരുവനന്തപുരത്തെ ചാവടിമുക്ക് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, നാലാംനിലയിലെ IIT കോട്ടയം ഓഫീസില്‍. വിശദാംശങ്ങള്‍ക്ക് www.iitkottayam.ac.in
സേനയില്‍
414 ഒഴിവുകള്‍
കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 414 ഒഴിവാണുള്ളത്. നവംബര്‍ 19ന്് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 8.   www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top