03 July Thursday

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള പത്ത് തസ്തികയില്‍ എട്ട് എണ്ണം വിമാനത്താവളത്തിനായി സ്ഥലം ഒഴിപ്പിച്ച കുടുംബങ്ങളിലുള്ളവര്‍ക്ക് സംവരണം ചെയ്തതാണ്. യോഗ്യത:
1. എസ്എസ്എല്‍സി പാസ്. 2. ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്. 3. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.(ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് ആവശ്യമില്ല) ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ്. മൊത്ത ശമ്പളം 15,000 രൂപ.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ് നേരിട്ട് നല്‍കണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷയില്‍ അപ്ലോഡ് ചെയ്യണം. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ ലാന്‍ഡ് അക്വിസിഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. അവസാന തിയതി: ആഗസ്ത് 24 പകല്‍ മൂന്ന്.  എഴുത്തുപരീക്ഷയില്‍ പ്രായോഗിക പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. www.kannurairport.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top