25 April Thursday

മാനവിക വിഷയങ്ങളില്‍ യുജിസി- നെറ്റ് പരീക്ഷ നവം: 5ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ജൂനിയര്‍ റിസര്‍ച്ച്  ഫെലോഷിപ്പ് യോഗ്യതക്ക് ദേശീയ യോഗ്യതാ നിര്‍ണയ പരീക്ഷ  2017 (യുജിസി-നെറ്റ്) നവംബര്‍ അഞ്ചിന് നടത്തും. 99 മാനവിക വിഷയങ്ങളിലാണ് നെറ്റ് നടത്തുന്നത്. രാജ്യത്തെ 89 നെറ്റ് കോ- ഓഡിനേറ്റിങ് സ്ഥാപനങ്ങളിലാണ് മുന്‍കാലത്തെപോലെ പരീക്ഷ നടത്തുക.  ഓണ്‍ലൈനായി സെപ്തംബര്‍ 11 വരെ അപേക്ഷിക്കാം.
ഹ്യുമാനിറ്റീസ് (ഭാഷകള്‍ ഉള്‍പ്പെടെ), സോഷ്യല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം 55 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന്് 50 ശതമാനം) പാസായവര്‍ക്ക് പരീക്ഷ എഴുതാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 1991 സെപ്തംബര്‍ 19ന് മുമ്പ് ബിരുദാനന്തര ബിരുദ പരീക്ഷയ്ക്കിരുന്ന പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവുണ്ട്. 
2017 നവംബര്‍ ഒന്നിന് 28 വയസ്സാണ് പ്രായപരിധി. (എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗം/ഒബിസി/വനിതകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവുണ്ട്. ഗവേഷണം കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷവും എല്‍എല്‍എം ബിരുദമുള്ളവര്‍ക്ക് മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.  ലക്ചര്‍ഷിപ്പിന് (നെറ്റ്)പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ംംം.രയലിെല.ിശര.ശി  വെബ്സൈറ്റ് കാണുക. അവസാന തിയതി: സെപ്തംബര്‍ 11. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top