26 April Friday

ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ : പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 21, 2016

20പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍ നിയമനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന ഐബിപിഎസ് പ്രൊബേഷണറി ഓഫീസര്‍ പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടുഘട്ടങ്ങളിലായാണ് പരീക്ഷ. പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 16, 22, 23 തീയതികളില്‍ ഏതെങ്കിലും ഒരുദിവസം.  പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവര്‍ക്ക് നവംബര്‍ 20ന് മെയിന്‍ പരീക്ഷ.

ആന്ധ്ര, അലഹബാദ്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ,  ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന, ഐഡിബിഐ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, പഞ്ചാബ് നാഷണല്‍, പഞ്ചാബ് ആന്‍ഡ് സിന്ധ്, സിന്‍ഡിക്കറ്റ്, യുകോ, യൂണിയന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, വിജയ എന്നീ 20 ബാങ്കുകളിലായി ഒഴിവുവരുമെന്നു പ്രതീക്ഷിക്കുന്ന 8822 പ്രൊബേഷണറി ഓഫീസര്‍മാരുടെ ഒഴിവിലേക്ക് ഈ പരീക്ഷ പാസാകുന്നവരില്‍നിന്ന് പരിഗണിക്കുമെന്ന് ഐബിപിഎസ് വിജ്ഞാപനത്തില്‍ പറയുന്നു.

ംംം.ശയു.ശി വെബ്സൈറ്റിലുടെ ഓണ്‍ലൈനായി ആഗസ്ത് 13നകം അപേക്ഷിക്കണം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. 2016 ആഗസ്ത് 13നകം യോഗ്യത നേടണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് വിജയശതമാനം ചേര്‍ക്കാനാകണം.
2016 ജൂലൈ ഒന്നിന് 20നും 30നും ഇടയ്ക്ക് പ്രായം. (1986 ജൂലൈ രണ്ടിനുശേഷവും 1996 ജൂലൈ ഒന്നിനുമുമ്പും ജനിച്ചവര്‍ മാത്രം (രണ്ടു തീയതിയും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതി. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വിമുക്തഭടന്മാര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 100 രൂപ. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഓണ്‍ലൈന്‍ പേമെന്റിനുള്ള ലിങ്ക് ലഭിക്കും. ആഗസ്ത് 13വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ഇ–രസീത് പ്രിന്റെടുത്ത് സൂക്ഷിക്കണം. www.ibps.in വെബ്സൈറ്റിലെ വിജ്ഞാപനം വിശദമായി വായിച്ചശേഷം അപേക്ഷിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top