27 April Saturday

ഡൽഹി എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ഡൽഹി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജീസിൽ (എൻഐടി) അധ്യാപക ഒഴിവുണ്ട്‌. പ്രൊഫസർ 3, അസോസിയറ്റ്‌ പ്രൊഫസർ 4, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഗ്രേഡ്‌  രണ്ട്‌ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രൊഫസർ   തസ്‌തികയിൽ   കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌  എൻജിനിയറിങ്‌/ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌/ മെക്കാനിക്കൽ എൻജിനിയറിങ്‌  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അസോസിയറ്റ്‌ പ്രൊഫസർ കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌  എൻജിനിയറിങ്‌/ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌/ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌/ മെക്കാനിക്കൽ എൻജിനിയറിങ്‌ / ഫിസിക്‌സ്‌  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.
അസിസ്‌റ്റന്റ്‌ പ്രൊഫസർ കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌  എൻജിനിയറിങ്‌ /അപ്ലൈഡ്‌ സയൻസ്‌  ആൻഡ്‌ ഹ്യുമാനിറ്റീസ്‌ (മാത്തമാറ്റിക്‌സ്‌)/ അപ്ലൈഡ്‌ സയൻസ്‌ ആൻഡ്‌ ഹ്യുമാനിറ്റീസ്‌( മാനേജ്‌മെന്റ്‌)/അപ്ലൈഡ്‌ സയൻസ്‌ ആൻഡ്‌ ഹ്യൂമാനിറ്റീസ്‌(ഇംഗ്ലീഷ്‌)  വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.  യോഗ്യത പിഎച്ച്‌ഡി. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 30.
അപേക്ഷിച്ചതിന്റെ പ്രിന്റ്‌, ആവശ്യമായ രേഖകൾ സഹിതം The Registrar, National Institute Of Delhi, Sector A--7, Industrial Area, Narela, Delhi 110040 എന്ന വിലാസത്തിൽ അയയ്ക്കണം. സ്‌പീഡ്‌ പോസ്‌റ്റായോ രജിസ്‌ട്രേഡായോ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 6. വിശദവിവരം website ൽ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top