29 March Friday

പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017

ഇരുപത് പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍/മനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്രിലിമിനറി /മെയിന്‍ പരീക്ഷകള്‍ ഒക്ടോബര്‍/നവംബര്‍ മാസങ്ങളില്‍. നാലായിരത്തോളം ഒഴിവ് കണക്കാക്കുന്നു. പ്രാഥമികപരീക്ഷയില്‍ വിജയിക്കുന്നവര്‍ മെയിന്‍ പരീക്ഷയ്ക്കും തുടര്‍ന്ന് മെറിറ്റടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിനും ക്ഷണിക്കപ്പെടും.
പട്ടികയില്‍ ഉള്‍പ്പെട്ട ബാങ്കുകളില്‍ 2018-19 വര്‍ഷം ഒഴിവ് വരുന്ന തസ്തികക്കനുസരിച്ചാണ് ഫൈനല്‍ റാങ്ക്ലിസ്റ്റിന് രൂപം നല്‍കുക. 2019 മാര്‍ച്ച് 31ന് ഇതുസംബന്ധിച്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കും. മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ബന്ധപ്പെട്ട ബാങ്കുകളായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്.
ഉദ്യോഗാര്‍ഥികള്‍ എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, പ്രൊവിഷണല്‍ അലോട്ട്മെന്റ്, യോഗ്യത, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, അപേക്ഷാഫീസ് അടയ്ക്കല്‍, മറ്റ് ചാര്‍ജുകള്‍, പരീക്ഷാരീതി, കാള്‍ലെറ്റര്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചെന്ന് ഉറപ്പുവരുത്തണം.
സെപ്തംബര്‍ 5 ആണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനും തിരുത്തല്‍ വരുത്താനുമുള്ള അവസാന തീയതി. അപേക്ഷാഫീസും മറ്റ് ചാര്‍ജുകളും ഓണ്‍ലൈനായി അടക്കാനുള്ള അവസാന ദിവസവും ഇതുതന്നെ. പരീക്ഷക്ക് മുമ്പുള്ള ട്രെയിനിങ്ങിനുള്ള കാള്‍ലെറ്ററുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്. സെപ്തംബര്‍ 23 മുതല്‍ 29 വരെയാണ് പ്രീ-എക്സാം ട്രെയിനിങ്. ഇതിനുശേഷം പ്രാഥമിക പരീക്ഷയ്ക്കുള്ള കാള്‍ലെറ്ററുകള്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഒക്ടോബര്‍ 7, 8, 14, 15 തീയതികളിലാണ് ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ. ഒക്ടോബറില്‍ ഇതിന്റെ ഫലം വരും. നവംബര്‍ ആദ്യം ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷയുടെ കാള്‍ലെറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാം. നവംബര്‍ 26നാണ് മെയിന്‍ പരീക്ഷ. ഡിസംബറില്‍ ഇതിന്റെ ഫലം വരും. ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെടുന്നവരുടെ കാള്‍ലെറ്റര്‍ 2018 ജനുവരിയില്‍ ഡൌണ്‍ലോഡ് ചെയ്യാം. ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ ഇന്റര്‍വ്യൂ. ഏപ്രിലില്‍ പ്രൊവിഷണല്‍ അലോട്ട്മെന്റ്. തീയതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
ഉദ്യോഗാര്‍ഥികള്‍ IBPS സൈറ്റില്‍ (www.ibps) നിരന്തരം പരിശോധന നടത്തണം.
അപേക്ഷകര്‍ 01-08-1987നും 01-08-1997നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികവിഭാഗങ്ങള്‍ക്ക് 5, ഒബിസി (നോണ്‍ ക്രീമിലെയര്‍) 3, ഭിന്നശേഷിക്കാര്‍ക്ക് 10, വിമുക്തഭടന്മാര്‍ക്ക് 5 വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസയോഗ്യത, ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം. ബിരുദ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തണം. പട്ടികവിഭാഗം, ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഓരോ സംസ്ഥാനത്തെയും നോഡല്‍ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സൌജന്യ പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് നല്‍കും. കേരളത്തില്‍ തിരുവനന്തപുരമാണ് ട്രെയിനിങ് കേന്ദ്രം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ സമയത്ത് ട്രെയിനിങ്ങിന് ഓപ്ഷന്‍ നല്‍കണം. യാത്ര, താമസച്ചെലവുകള്‍ ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.
പ്രിലിമിനറിക്ക് ഇംഗ്ളീഷ്-30, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്-35, റീസണിങ്-35 മാര്‍ക്കിന്റെ ഒരു മണിക്കൂര്‍ പരീക്ഷയായിരിക്കും. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളില്‍ പരീക്ഷയെഴുതാം. പ്രിലിമിനറിയില്‍ നിശ്ചിത മാര്‍ക്കു നേടുന്നവരെ മെയിന്‍ പരീക്ഷക്ക് വിളിക്കും.
ചോദ്യം, മാര്‍ക്ക്, സമയം എന്നിവ യഥാക്രമം റീസണിങ്, കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്-45 ചോദ്യം, 60 മാര്‍ക്ക്, 60 മിനിറ്റ്. പൊതുവിജ്ഞാനം-40, 40, 35. ഇംഗ്ളീഷ്- 35, 40,40. ഡാറ്റാ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രട്ടേഷന്‍-35, 60, 45. ഇംഗ്ളീഷ് ലെറ്റര്‍ റൈറ്റിങ് ആന്‍ഡ് എസ്സേ- 2, 25, 30. എന്നിങ്ങനെയാണ് മെയിന്‍ പരീക്ഷയുടെ ഘടന. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.
ഐബിപിഎസ് വെബ്സൈറ്റില്‍ പരീക്ഷയുടെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് വരുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ് സഹിതം കൊണ്ടുവരണം.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: പ്രിലിമിനറി- ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍. മെയിന്‍- കൊച്ചി, തിരുവനന്തപുരം എന്നിവയാണ്. രജിസ്ട്രേഷന്‍ സമയത്ത് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കില്ല. ഇന്റര്‍വ്യൂവിന് വിളിക്കപ്പെടുന്നവര്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണം. അംഗീകൃത മാനദണ്ഡം അനുസരിച്ചുള്ള സംവരണം അര്‍ഹര്‍ക്ക് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈനില്‍ അപേക്ഷാഫീസ് അടച്ചതിന്റെ രേഖകള്‍ സൂക്ഷിച്ചുവയ്ക്കണം. ശരിയായ ഇ-മെയില്‍ ഐഡി അപേക്ഷയില്‍ രേഖപ്പെടുത്തണം. 600 രൂപയാണ് അപേക്ഷാഫീസ്. അപേക്ഷാഫീസ് പട്ടികവിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ.www.ibps.in  അപേക്ഷിക്കേണ്ടത്. പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ സൈറ്റിലെ നിര്‍ദേശങ്ങള്‍ സൂക്ഷ്മതയോടെ വായിച്ചുവേണം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top