26 April Friday
നിയമനം നോര്‍ക്കവഴി

സൌദിയില്‍ നേഴ്സുമാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017

സൌദി അറേബ്യയിലെ റിയാദ് സനദ് ഹോസ്പിറ്റലില്‍ നേഴ്സുമാരെ നിയമിക്കുന്നതിന് കേരള സര്‍ക്കാര്‍ സംരംഭമായ നോര്‍ക്ക റൂട്സ് വഴി രജിസ്ട്രേഷന്‍ തുടങ്ങി. നിയമനം സ്ത്രീകള്‍ക്കുമാത്രം. യോഗ്യത: ബിഎസ്സി നേഴ്സിങ് അല്ലെങ്കില്‍ ജിഎന്‍എം. പ്രായപരിധി 35. അതത് വിഭാഗത്തില്‍ രണ്ടുവര്‍ഷത്തെ പരിചയം. ഓപറേഷന്‍ മുറി, എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റ്, ഒബി, ഒടി, എന്‍ഐസിയു, എല്‍ആര്‍ഡിഡിആര്‍, നേഴ്സറി, മെഡിക്കല്‍-സര്‍ജിക്കല്‍ വാര്‍ഡുകള്‍, ഒപിഡി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കൊച്ചിയില്‍ ആഗസ്ത് 26നും ബംഗളൂരുവില്‍ ആഗസ്ത് 27, 28 തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ശമ്പളം കുറഞ്ഞത് 3000 സൌദി റിയാല്‍. നിയമനം പൂര്‍ണമായും നോര്‍ക്കവഴിയാണെന്നും സ്വകാര്യ ഏജന്‍സികള്‍ക്ക് പങ്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കുക. വാഗ്ദാനങ്ങളുമായി സമീപിക്കുന്നവര്‍ക്ക് പണം നല്‍കി വഞ്ചിതരാകരുതെന്നും നോര്‍ക്കയുടെ മുന്നറിയിപ്പുണ്ട്. അവസാന തിയതി ആഗസ്ത് 22. തൊഴില്‍ദായകരുടെ വിലാസം- സനദ് ഹോസ്പിറ്റല്‍, 8119, റിയാദ്, സൌദിഅറേബ്യ, 256215.
jobsnorka.govt.in, www.norka.kerala.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top