25 April Thursday

വ്യോമസേനയില്‍ ഡിഗ്രിക്കാര്‍ക്കും പ്ളസ്ടുക്കാര്‍ക്കും അവസരം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017

വ്യോമസേനാ ആസ്ഥാനത്ത് സൂപ്രണ്ട് (സ്റ്റോര്‍) സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൂപ്രണ്ടിന്റെ 55 ഒഴിവില്‍ 40 ജനറലാണ്. അഞ്ച് പട്ടികജാതിക്കും 10 ഒബിസിക്കും സംവരണം ചെയ്തതാണ്. ബിരുദമാണ് യോഗ്യത. സ്റ്റോറും അക്കൌണ്ട്സും കൈകാര്യം ചെയ്തുള്ള പരിചയം അഭികാമ്യം.
സ്റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ 40 ഒഴിവ്. 32 ജനറല്‍. പട്ടികജാതിക്കാര്‍ക്ക്-3, ഒബിസി-5 എന്നിങ്ങനെ സംവരണം. ഏതെങ്കിലും വിഭാഗത്തില്‍നിന്ന് ഒരു സീറ്റ് ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കണം. 12-ാംക്ളാസ് പാസ് ആണ് യോഗ്യത. സ്റ്റോര്‍ അക്കൌണ്ട്സ് പരിചയം അഭികാമ്യം.
പ്രായപരിധി രണ്ട് തസ്തികകള്‍ക്കും 18-25. അര്‍ഹര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിജ്ഞാപനം എംപ്ളോയ്മെന്റില്‍ പ്രസിദ്ധീകരിച്ചു. ആഗസ്ത് 12 മുതല്‍ 30 ദിവസത്തിനകം അപേക്ഷിക്കണം. കിഴക്കന്‍ (വടക്ക്) സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷ 45 ദിവസത്തിനകം ലഭിച്ചാല്‍ മതി.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത (മാര്‍ക്ക്ഷീറ്റ് ഉള്‍പ്പെടെ), പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടെ സ്വയംസാക്ഷ്യപ്പടുത്തിയ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടാ എന്നിവ ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജനറല്‍, ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ന്യൂമെറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍ ഇംഗ്ളീഷ്, പൊതുവിജ്ഞാനം എന്നിവ ഉള്‍പ്പെട്ട പരീക്ഷ ഡല്‍ഹിയിലായിരിക്കും. അപേക്ഷയുടെ മാതൃക ആഗസ്ത് 12-18ന്റെ എംപ്ളോയ്മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓര്‍ഡിനറി പോസ്റ്റില്‍ മാത്രമേ അപേക്ഷ അയക്കാവൂ. അല്ലാത്തവ നിരസിക്കും. വിലാസം: ഡയറക്ടര്‍ പിസി ((AHC)) എയര്‍ഹെഡ് ക്വാര്‍ട്ടേഴ്സ് J Block, ന്യൂഡെല്‍ഹി-110106 എന്ന വിലാസത്തില്‍ അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top