19 April Friday

പിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2016

അസി. പ്രൊഫസര്‍മാര്‍, എന്‍ജിനിയര്‍, ടെക്നിഷ്യന്‍, ഡ്രൈവര്‍, ലാബ് ടെക്നിഷ്യന്‍,  വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തുടങ്ങിയ 161 തസ്തികകളിലേക്ക് ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം. വെബ്സൈറ്റ്   www.keralapsc.gov.in 

റെയില്‍വേയില്‍

വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായി 18252 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രലൈസ്ഡ് എംപ്ളോയ്മെന്റ് നോട്ടീസ്
നമ്പര്‍03/2015. www.rrbthiruvananthapuram.gov.inവെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  25 വരെ അപേക്ഷിക്കാം.

ഡിഫന്‍സ് അക്കാദമി
നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷ യുപിഎസ്സി നടത്തും. 375 ഒഴിവ്.  നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ  ആര്‍മി, നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയുടെ 10+2 എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിലേക്കുമുള്ള പ്രവേശനപരീക്ഷയ്ക്ക് www.upscnonline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  29 വരെ അപേക്ഷിക്കാം.

എയര്‍പോര്‍ട്ട് അതോറിറ്റി
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികയില്‍ 200 ഒഴിവിലേക്ക് www.aai.aero വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം.

എം ഇ എസില്‍
മിലിറ്ററി എന്‍ജിനിയര്‍ സര്‍വീസില്‍ മേറ്റ് തസ്തികയില്‍ 480 ഒഴിവ്. ഗ്രൂപ്പ് സി തസ്തികകളാണിത്. എംപ്ളോയ്മെന്റ് നോട്ടീസ് നമ്പര്‍ 131303/II/2013-14/14-15 നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 13നു മുമ്പ് ലഭിക്കണം. അപേക്ഷാ മാതൃകയും വിവരവും www.mes.gov.in  വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top