20 April Saturday

വിഎച്ച്എസ്ഇ തൊഴില്‍മേള 23ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് വിഎച്ച്എസ്ഇ കോഴ്സ് പാസ്സായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 23ന് തൊഴില്‍മേള നടത്തും.  കോഴിക്കോട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മേള. രാവിലെ പത്തുമുതല്‍ ഇന്റര്‍വ്യു ആരംഭിക്കും. വിഎച്ച്എസ്ഇ മാര്‍ക്ക്ലിസ്റ്റ്, ട്രേഡ്സര്‍ടിഫിക്കറ്റ് എന്നിവ സഹിതമാണ് ഇന്റര്‍വ്യൂവിനെത്തേണ്ടത്. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. രജിസ്ട്രേഷന്‍ സൌജന്യമാണ്. 30 സ്വകാര്യകമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. കാര്‍ഷികം, ഓട്ടോമൊബൈല്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ്, ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്സ്, ക്ളിനിക്, ലബോറട്ടറി തുടങ്ങിയ മേഖലകളില്‍നിന്നുള്ള കമ്പനികളാണ് പങ്കെടുക്കുന്നത്. കമ്പനികളെയും ഉദ്യോഗാര്‍ഥികളെയും ബന്ധപ്പെടുത്തുകയാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നതിലൂടെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ്.   ഫോണ്‍: 9496342810, 9846022438, 9447346462. ഇ-മെയില്‍: www.vhsejobfest@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top