26 April Friday

സതേണ്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വോട്ട നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

സതേണ്‍ റെയില്‍വേയില്‍ ലെവല്‍ രണ്ട്മുതല്‍ അഞ്ച് വരെ തസ്തികകളില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ (ഓപ്പണ്‍ അഡ്വര്‍ടൈസ്മെന്റ്,  Employment Notice No. 01/2017 01/2017)  16വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്(മെന്‍-110 mts, 400, 800,- 1500,5000,- 10,-000,- 20)-þ02,, അത്ലറ്റിക്സ്(വുമണ്‍--100 mts,200m,400 mts, long jump,Triple jump)-02,ബോള്‍ ബാഡ്മിന്റണ്‍(മെന്‍)-01, ബാസ്കറ്റ്ബോള്‍(മെന്‍)-01, ബാസ്കറ്റ്ബോള്‍ (വുമണ്‍)-01, ബോഡിബില്‍ഡിങ്(മെന്‍)-01, ബോക്സിങ്(മെന്‍)-01, ക്രിക്കറ്റ്(മെന്‍)-02, സൈക്ളിങ്മെന്‍-01, ഹോക്കി(മെന്‍)-01, പവര്‍ലിഫ്റ്റിങ്(മെന്‍)-01, സ്വിമ്മിങ് മെന്‍-01, വോളിബോള്‍(വുമണ്‍)-02, വോളിബോള്‍(മെന്‍)-01, വാട്ടര്‍പോളോ(മെന്‍)-01, വെയ്റ്റ്ലിഫ്റ്റിങ് (മെന്‍)-01 എന്നീ വിഭാഗങ്ങളിലായി 20 ഒഴിവാണുള്ളത്. പ്രായം: 18-25. ലെവല്‍ രണ്ട്, ലെവല്‍ മൂന്ന് തസ്തികകളില്‍ പ്ളസ്ടുവാണ് യോഗ്യത. കാറ്റഗറി ബി ഇവന്റ്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കണം/കാറ്റഗറി സി ഇവന്റില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനം. ദേശീയ ചാമ്പ്യന്‍ഷിപ്പ്/ ദേശീയഗെയിംസ് എന്നിവയില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം, ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. ലെവല്‍ നാല്, അഞ്ച് തസ്തികകളില്‍ ബിരുദമാണ് യോഗ്യത. ഒളിമ്പിക് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കണം/കാറ്റഗറി ബി ഇവന്റ്സില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അപേക്ഷാ ഫീസ് 500രൂപ ഡിഡിയായോ  പോസ്റ്റല്‍ ഓര്‍ഡറായോ ചെന്നൈയില്‍ മാറാവുന്നവിധം എടുക്കണം. ട്രയല്‍, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം The Assistant Personnel Officer/Recruitment, Railway Recruitment Cell, Southern Railway, 3 rd Floor, No.5, Dr. P.V. CHERIAN CRESENT Road, Egmore, Chennai – 600 008എന്ന വിലാസത്തില്‍ ഡിസംബര്‍ 18ന് വൈകിട്ട്  അഞ്ചിനകം ലഭിക്കണം. കൊറിയര്‍ വഴി അയക്കുന്നത് സ്വീകരിക്കില്ല. അപേക്ഷയുടെ മാതൃകയും വിശദവിവരവും http://www.rrcmas.inല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top