20 April Saturday

നവോദയ വിദ്യാലയ: അനധ്യാപക തസ്തികയില്‍ 683 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

നവോദയ വിദ്യാലയ സമിതിയുടെ ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കും എട്ട് റീജണല്‍ ഓഫീസുകള്‍ക്ക് കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലേക്കുമായി വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓഡിറ്റ് അസിസ്റ്റന്റ്-03, ഹിന്ദി ട്രാന്‍സ്ലേറ്റര്‍-05, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്-16 (സ്റ്റെനോഗ്രാഫര്‍- 6, ക്ളര്‍ക്ക്- 10). ഹെഡ്ക്വാര്‍ട്ടേഴ്സിലും റീജണല്‍ ഓഫീസുകളിലുമാണ് ഒഴിവ്.  ഭോപ്പാല്‍ റീജണല്‍ ഓഫീസ്: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-23, കാറ്ററിങ് അസിസ്റ്റന്റ്-03, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 58, ലാബ് അറ്റന്‍ഡന്റ്-24. ചണ്ഡീഗഡ്: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-12, കാറ്ററിങ് അസിസ്റ്റന്റ്-17, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 56, ലാബ് അറ്റന്‍ഡന്റ്-10. ഹൈദരാബാദ്: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-03, കാറ്ററിങ് അസിസ്റ്റന്റ്-15, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 41, ലാബ് അറ്റന്‍ഡന്റ്-08. ജയ്പൂര്‍: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-09, കാറ്ററിങ് അസിസ്റ്റന്റ്-04, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 20, ലാബ് അറ്റന്‍ഡന്റ്- 09. ലക്നൌ: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-15, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍-68, ലാബ്അറ്റന്‍ഡന്റ്-10. പട്ന: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-03, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 87, ലാബ് അറ്റന്‍ഡന്റ്- 05. പുണെ: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-10, കാറ്ററിങ് അസിസ്റ്റന്റ്-06, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 45, ലാബ് അറ്റന്‍ഡന്റ്-04.
ഷില്ലോങ്: ഫീമെയില്‍ സ്റ്റാഫ് നേഴ്സ്-06, കാറ്ററിങ് അസിസ്റ്റന്റ്-16, എല്‍ഡിസി/സ്റ്റോര്‍ കീപ്പര്‍- 65, ലാബ് അറ്റന്‍ഡന്റ്-07 എന്നിങ്ങനെയാണ് ഒഴിവ്. ഓഡിറ്റ് അസിസ്റ്റന്റ് യോഗ്യത: ബികോം. പ്രായം: 18-30, ഹിന്ദി ട്രാന്‍സ്ലേറ്റര്‍ യോഗ്യത ഹിന്ദിയിലോ ഇംഗ്ളീഷിലോ ബിരുദാനന്തര ബിരുദം/ഹിന്ദിയിലോ ഇംഗ്ളീഷിലോ ബിരുദവും ഹിന്ദി-ഇംഗ്ളീഷ് ട്രാന്‍സ്ലേഷനില്‍ ഡിപ്ളോമയും. പ്രായം: 18-30. ഫീമെയില്‍ സ്റ്റാഫ്നേഴ്സ്- പന്ത്രണ്ടാം ക്ളാസ് വിജയം, നേഴ്സിങ്ങില്‍ ഡിപ്ളോമ/സര്‍ടിഫിക്കറ്റ്. അല്ലെങ്കില്‍ ബിഎസ്സി (നേഴ്സിങ്), ഇന്ത്യന്‍/സ്റ്റേറ്റ് നേഴ്സിങ് കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഉയര്‍ന്ന പ്രായം: 35. സ്റ്റൈനോഗ്രാഫര്‍: പന്ത്രണ്ടാം ക്ളാസ്, ഇംഗ്ളീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ 80 wpm, ടൈപ്പിങ്ങില്‍ 40 wpm സ്പീഡ്. അല്ലെങ്കില്‍ ഹിന്ദി ഷോര്‍ട്ട്ഹാന്‍ഡില്‍ 60wpm,ടൈപ്പിങ്ങില്‍ 30wpm സ്പീഡ്. പ്രായം: 18-27. കാറ്ററിങ് അസിസ്റ്റന്റ് പത്താം ക്ളാസ് വിജയം, കാറ്ററിങ്ങില്‍ ത്രിവത്സര ഡിപ്ളോമ. അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് വൊക്കേഷണല്‍ വിഷയമായി പന്ത്രണ്ടാം ക്ളാസ്(സിബിഎസ്ഇ) വിജയിച്ചിരിക്കണം. ഉയര്‍ന്ന പ്രായം 35. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ യോഗ്യത 50 ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ളാസ് വിജയം. ഇംഗ്ളീഷ് ടൈപ്പിങ്ങില്‍ 30 wpm, ഹിന്ദിയില്‍ 25 wpm.അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്‍ഡ് ഓഫീസ് മാനേജ്മെന്റ് വൊക്കേഷണല്‍ സബ്ജക്ടായി പഠിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് വിജയം. പ്രായം: 18-27. ലാബ് അസിസ്റ്റന്റ് യോഗ്യത ജനറല്‍ സയന്‍സോടെ മിഡില്‍പാസ്. പ്രായം 18-30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. കംപ്യൂട്ടര്‍ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  ആവശ്യമുള്ള തസ്തികകളില്‍ സ്കില്‍ ടെസ്റ്റ് (നൈപുണി പരീക്ഷ) നടത്തും. പരീക്ഷാ മാധ്യമം ഇംഗ്ളീഷ്/ ഹിന്ദി.
www.nvshq.org , www.nvsnt2017എന്ന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തിയതി ഡിസംബര്‍ 13. സമാന തസ്തികകളില്‍ മുന്‍ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ട. അപേക്ഷാവിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ പുതുക്കിനല്‍കാന്‍ ലിങ്കുണ്ട്. മൂന്നാഴ്ചയില്‍ കൂടുതലാകാത്ത പാസ്പോര്‍ട്സൈസ് കളര്‍ ഫോട്ടോ, ഒപ്പ്, അനുബന്ധരേഖകള്‍ എന്നിവ അപ്ലോഡ്ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടെടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങളും website ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top