28 March Thursday

വിഎസ്എസ്സിയില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

തിരുവനന്തപുരത്തെ വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ആകെ 153 ഒഴിവാണുള്ളത്. എയ്റോനോട്ടിക്കല്‍/എയ്റോസ്പേസ് എന്‍ജി- 15, കെമിക്കല്‍ എന്‍ജിനിയറിങ്- 08, സിവില്‍- 10, കംപ്യൂട്ടര്‍ സയന്‍സ്- 15, ഇലക്ട്രിക്കല്‍- 10, ഇലക്ട്രോണിക്സ്- 38, മെക്കാനിക്കല്‍- 38, മെറ്റലര്‍ജി- 04, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്- 05 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ എന്‍ജിനിയറിങ് ബിരുദം.
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്- 06,  യോഗ്യത: ബിരുദവും ലൈബ്രറിസയന്‍സില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. കാറ്ററിങ് ടെക്നോളജി/ഹോട്ടല്‍ മാനേജ്മെന്റ്- 04 യോഗ്യത: കാറ്ററിങ് ടെക്നോളജിയില്‍ ഒന്നാം ക്ളാസോടെ ബിരുദം/ഹോട്ടല്‍ മാനേജ്മെന്റില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്രായം: 30. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കാറ്ററിങ് ടെക്നോളജി/ ഹോട്ടല്‍ മാനേജ്മെന്റ് ട്രേഡുകളിലേക്ക് നവംബര്‍ 25നാണ് ഇന്റര്‍വ്യു. സ്ഥലം: ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനേജ്മെന്റ് കൊല്ലം. ചെന്നൈ  ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്, കളമശേരിയിലുള്ള സൂപ്പര്‍വൈസറി ഡവലപ്മെന്റും ചേര്‍ന്നാണ് ഇന്റര്‍വ്യു നടത്തുന്നത്. ഇന്റര്‍വ്യുവിന് മുന്നോടിയായി www.sdcentre.org/www.mhrd.nats.gov.in എന്നീ website വഴി രജിസ്റ്റര്‍ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top