19 April Friday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

കേരള ഫീഡ്സ് ലിമിറ്റഡില്‍ വെറ്ററിനറി ഡോക്ടര്‍ (ക്വാളിറ്റി കണ്‍ട്രോള്‍) ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 18-41. യോഗ്യത: ബിവിഎസ്സി ആന്‍ഡ് എഎച്ച്, മലയാളം അറിയണം. ഇന്റര്‍വ്യു നവംബര്‍ 20ന് രാവിലെ പത്തിന്  Kerala Feeds Southern Regional Office, TC26/538(1), (SERA-45), Adyapaka Bhavan Road,  Near Secretariat Annexue, Trivandrum.
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ സ്റ്റൈപെന്‍ഡറി പൊസ്റ്റ്ഡിഗ്രി ട്രെയിനിങ് ഇന്‍ ലബോറട്ടറി ടെക്നോളജി, സ്റ്റൈപെന്‍ഡറി പോസ്റ്റ്ഡിഗ്രി ട്രെയിനിങ് ഇന്‍ ഫാര്‍മസി എന്നിവയില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ലബോറട്ടറി ടെക്നോളജി യോഗ്യത ബിഎസ്സി എംഎല്‍ടി/എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി ആന്‍ഡ് മെഡിക്കല്‍ മൈക്രോബയോളജി. ഫാര്‍മസി യോഗ്യത ബിഫാം. ഇരുവിഭാഗങ്ങളിലും പ്രായം 35ന് താഴെ.  വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 23ന് രാവിലെ പത്തിനും പതിനൊന്നിനുമിടെ. വിശദവിവരം www.mcc.kerala.gov.in.
കാസര്‍കോട് സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫീല്‍ഡ് അസിസ്റ്റന്റിന്റെ രണ്ട് ഒഴിവ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രോജക്ട് തീരുന്നതുവരെ ജോലിയില്‍ തുടരാം. യോഗ്യത: വിഎച്ച്എസ്ഇ(അഗ്രികള്‍ചര്‍). ഉയര്‍ന്നപ്രായം പുരുഷന്മാര്‍ക്ക് 30, സ്ത്രീകള്‍ക്ക് 35. വാക് ഇന്‍ ഇന്റര്‍വ്യൂവിന്റെ കൂടെ എഴുത്ത് പരീക്ഷയുമുണ്ടാകും. നവംബര്‍ 28ന് രാവിലെ ഒമ്പതിന് കാസര്‍കോട് സിപിസിആര്‍ഐയില്‍ ഹാജരാകണം.
കാസര്‍കോട് സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഫെലോ ഒരു ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഗ്രികള്‍ചര്‍/ ഇക്കണോമിക്സ്/ സോഷ്യോളജി/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം. ഉയര്‍ന്ന പ്രായം പുരുഷന്മാര്‍ക്ക് 35, സ്ത്രീകള്‍ക്ക് 40. വാക് ഇന്‍ ഇന്റര്‍വ്യൂവിന്റെ കൂടെ എഴുത്ത് പരീക്ഷയുമുണ്ടാകും. നവംബര്‍ 27ന് രാവിലെ ഒമ്പതിന് കാസര്‍കോട് സിപിസിആര്‍ഐയില്‍  ഹാജരാകണം.
കായംകുളം സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് ഫെലോയുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത: ബിഎസ്സി(അഗ്രികള്‍ചര്‍)/ ഡിപ്ളോമ ഇന്‍ അഗ്രികള്‍ചര്‍/ ബിഎസ്സി ബിരുദവും വിഎച്ച്എസ്ഇ (അഗ്രികള്‍ചര്‍). ഉയര്‍ന്ന പ്രായം പുരുഷന്മാര്‍ക്ക് 30, സ്ത്രീകള്‍ക്ക് 35. എല്ലാ തസ്തിയിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും. വാക് ഇന്‍ ഇന്റര്‍വ്യൂവിന്റെ കൂടെ എഴുത്ത് പരീക്ഷയുമുണ്ടാകും. നവംബര്‍ 28ന് രാവിലെ പത്തിന് കായംകുളം സിപിസിആര്‍ഐ റീജണല്‍ സ്റ്റേഷനില്‍ ഹാജരാകണം. വിശദവിവരം http://www.cpcri.gov.in  ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top