23 April Tuesday

ഇന്തോ–-ടിബറ്റൻ 
ബോർഡർ പൊലീസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

കോൺസ്റ്റബിൾ ഇന്തോ–-ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) 108 കോൺസ്റ്റബിൾ (പയനിയർ) ഒഴിവുണ്ട്‌. കോൺസ്‌റ്റബിൾ(കാർപന്റർ) 56, കോൺസ്‌റ്റബിൾ(മാസൺ) 31, കോൺസ്‌റ്റബിൾ(പ്ലംബർ) 21 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത: എസ്‌എസ്‌എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ ഒരുവർഷത്തെ ഐടിഐ  കോഴ്‌സും.  പ്രായം 18–-23. www.recruitment.itbpolice.nic.inവഴി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്‌തംബർ 17. വിശദവിവരം വെബ്‌സൈറ്റിൽ. സ്‌റ്റാഫ്‌ നഴ്‌സ്‌  ഇന്തോ–- ടിബറ്റൻ ബോർഡർ പൊലീസിൽ  സബ്-ഇൻസ്‌പെക്ടർ (സ്റ്റാഫ് നഴ്‌സ്) തസ്തികയിൽ അപേക്ഷിക്കാം.  18 ഒഴിവുണ്ട്‌. യോഗ്യത: പ്ലസ്‌ടു, ജനറൽ നഴ്‌സിങ്‌ , മിഡ്‌വൈഫറി. പ്രായം: 21 –--30 .   www. recruitment.itbpolice.nic.in വഴി സെപ്റ്റംബർ 15-വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top