02 June Friday

നാവികസേനയിൽ 
കേഡറ്റ്‌ എൻട്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഇന്ത്യൻ നേവി  പ്ലസ്‌ടു (ബി ടെക്) കേഡറ്റ് എൻട്രി സ്കീമിലേക്ക്‌  അവിവാഹിതരായ യുവാക്കളിൽനിന്ന്‌   അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം കമീഷൻഡ്‌ ഓഫീസർമാരായി   സ്ഥിരം നിയമനം നൽകും.    എക്‌സിക്യൂട്ടീവ് ടെക്‌നിക്കൽ ബ്രാഞ്ച്, എഡ്യുക്കേഷൻ ബ്രാഞ്ച് എന്നീ രണ്ട്‌ ബ്രാഞ്ചുകൾക്ക് കീഴിലാണ് എൻറോൾ ചെയ്യുന്നത്. കോഴ്‌സിനായി   ഏഴിമല നേവൽ അക്കാദമിയിൽ ചേരണം.  36 ഒഴിവുണ്ട്‌.  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവയിൽ കുറഞ്ഞത് 70 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിക്കണം. പത്താം ക്ലാസ്സിലോ ഹയർസെക്കൻഡറിയിലോ ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക്‌ വേണം.   ജെഇഇ (മെയിൻ 2022) പരീക്ഷ എഴുതിയവരാണ്‌ അപേക്ഷിക്കേണ്ടത്‌.  ജെഇഇ(മെയിൻ) അഖിലേന്ത്യ പൊതുറാങ്ക് ലിസ്‌റ്റിൽനിന്നും എസ്എസ്ബി നിശ്‌ചയിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ്‌ അഭിമുഖം.  www. joinindiannavy.gov.inവഴി  അപേക്ഷിക്കാം. അവസാന തീയതി ആഗസ്‌ത്‌  28 .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top