25 April Thursday

സെൻട്രൽ ആംഡ്‌ പൊലീസ്‌ഫോഴ്‌സ്, ഡൽഹി പൊലീസ്:‌ എസ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

സെൻട്രൽ ആംഡ്‌ പൊലീസ്‌ഫോഴ്‌സിലും ഡൽഹി പൊലീസിലും സബ്‌ ഇൻസ്‌പക്ടർ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ  തുടങ്ങി. അവസാന തിയതി ജൂലൈ 16.   സബ്‌ ഇൻസ്‌പക്ടർ (എക്‌സിക്യൂട്ടീവ്‌, മെയിൽ/ ഫീമെയിൽ) ഡൽഹി പൊലീസ്‌  ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്‌ , സബ്‌ ഇൻസ്‌പക്ടർ (ജിഡി) ഗ്രൂപ്പ്‌ ബി നോൺ ഗസറ്റഡ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. ഡൽഹി പൊലീസിൽ എസ്‌ഐ(എക്‌സി–-പുരുഷ) 91, എസ്‌ഐ(എക്‌സി, സ്‌ത്രീ) 78 എന്നിങ്ങനെയാണ്‌ ഒഴിവ്‌. സെൻട്രൽ ആംഡ്‌ പൊലീസ്‌ഫോഴ്‌സിൽ സിആർപിഎഫ്‌ 1072( 1040–-പുരുഷ, 32–-സ്ത്രീ), ബിഎസ്‌എഫ്‌ 242(232–-പുരുഷ, 12–-സ്‌ത്രീ), ഐടിബിപി 43( 36–- പുരുഷ, 07–-സ്‌ത്രീ), സിഐഎസ്‌എഫ്‌ 20( 18–-പുരുഷ, 02–- സ്‌ത്രീ), എസ്‌എസ്‌ബി 16 (പുരുഷ) എന്നിങ്ങനെയാണ്‌ ഒഴിവ്‌. https://ssc.nic.inവഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 16.
യോഗ്യത: ബിരുദം, പ്രായം: 20–-25. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ യോഗ്യതയും പ്രായവും കണക്കാക്കുന്നത്‌. പേപ്പർ ഒന്ന്‌ പരീക്ഷ  സെപ്‌തംബർ 29 മുതൽ ഒക്ടോബർ അഞ്ച്‌ വരെയാണ്‌. പേപ്പർ രണ്ട്‌ പരീക്ഷ 2021 മാർച്ച്‌ ഒന്നിനാണ്‌.  പരീക്ഷ കംപ്യൂട്ടർ അധിഷ്‌ഠിതമാണ്‌. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്‌, തൃശൂർ എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രങ്ങളാണ്‌. 
കർണാടക–-കേരള റീജണിൽ ലക്ഷദ്വീപ്‌, കേരളം, കർണാടക എന്നിവയാണ്‌ ഉൾപ്പെടുന്നത്‌.  വിലാസം: Regional Director (KKR), Staff Selection Commission, 1stFloor, E  Wing, Kendriya Sadan, Koramangala, Bengaluru, Karnataka- 560034 . (www.ssckkr.kar.nic.in). വിശദവിവരം website ൽ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top