08 May Wednesday

എയിംസിൽ 
നഴ്‌സിങ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023

ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്ററ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ (AIIMS) വിവിധ സംസ്ഥാനങ്ങളിലെ നഴ്‌സിങ്‌ ഓഫീസർ തസ്‌തികയിൽ റിക്രൂട്ട്‌മെന്റിന്‌ അപേക്ഷ ക്ഷണിച്ചു. 3055 ഒഴിവുണ്ട്‌. നഴ്‌സിങ്‌ ഓഫീസർ  റിക്രൂട്ട്‌മെന്റ്‌ കോമൺ എലിജിബിലിറ്റി ടെസ്‌റ്റ് (NORCET) ജൂണിൽ. ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ബിബി നഗർ, ബിലാസ്‌പുർ, ദിയോഗർ, ഗോരക്‌പുർ, ജോഡ്‌പുർ, കല്യാണി, മംഗളഗിരി, നാഗ്‌പുർ, റായ്‌ബറേലി, ന്യുഡൽഹി, പട്‌ന, റായ്‌പുർ, രാജ്‌കോട്ട്‌, ഋഷികേശ്‌, വിജയപുർ ജമ്മു എന്നിവിടങ്ങളിലെ എയിംസ്‌ സ്ഥാപനങ്ങളിലാണ്‌ നിയമനം. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്‌/ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്‌. പ്രായം: 18–-30.  അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌ www.aiimsexams.ac.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top