02 October Monday

ചെന്നൈ വിമാനത്താവളത്തിൽ 
495 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023

എഐ എയർപോർട്ട്‌ സർവീസസ്‌ ലിമിറ്റഡ്‌ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഒഴിവുള്ള 495 വിവിധ തസ്‌തികകളിൽ വാക്ക്‌ ഇൻ റിക്രൂട്ട്‌മെന്റ്‌ നടത്തും.  കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌ –- 80,  ജൂനിയർ കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌ –-64, റാമ്പ്‌ സർവീസ്‌ എക്‌സിക്യൂട്ടീവ്‌/ യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ 121, ഹാൻഡിമാൻ–- 230 എന്നിങ്ങനെയാണ്‌ അവസരം. മൂന്ന്‌ വർഷത്തേക്ക്‌ കരാർ നിയമനമാണ്‌.  കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌ –- ഏപ്രിൽ –-17,  ജൂനിയർ കസ്‌റ്റമർ സർവീസ്‌ എക്‌സിക്യൂട്ടീവ്‌ –- ഏപ്രിൽ 18, റാമ്പ്‌ സർവീസ്‌ എക്‌സിക്യൂട്ടീവ്‌/ യൂട്ടിലിറ്റി ഏജന്റ്‌ കം റാമ്പ്‌ ഡ്രൈവർ –- ഏപ്രിൽ 19, ഹാൻഡിമാൻ –- ഏപ്രിൽ 20 എന്നിങ്ങനെയാണ്‌ വാക്ക്‌ ഇൻ റിക്രൂട്ട്‌മെന്റ്‌.  ഉയർന്ന പ്രായം 28.  സമയം രാവിലെ ഒമ്പതു മുതൽ 12 വരെ. സ്ഥലം: ചെന്നൈ പല്ലവരം കന്റോൺമെന്റ്‌  അൽ യൂണിറ്റി കോംപ്ലക്‌സിലെ എച്ച്‌ ആർഡി ഡിപാർട്ട്‌മെന്റ്‌.  വിശദവിവരങ്ങൾക്ക്‌ www.aiasl.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top